ETV Bharat / state

വിമാനത്താവള ലേലം; സര്‍ക്കാര്‍ പ്രതിരോധത്തിലല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ - വിമാനത്താവള ലേലം

ഇന്ത്യയിലെ മികച്ച നിയമ സ്ഥാപനം എന്ന നിലയിലാണ് സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനിക്ക് കൺസൾട്ടൻസി നൽകിയത്. ഭിന്ന താൽപര്യമില്ലാത്ത സേവനം നൽകുമെന്നാണ് അറിയിച്ചത്. മാന്യമായ രീതിയിൽ അവർ അദാനിയുമായുള്ള ബന്ധം അറിയിച്ചില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ.

Airport auction  EP Jayarajan  Adani  ഇ.പി ജയരാജൻ  വിമാനത്താവള ലേലം  അദാനി
വിമാനത്താവള ലേലം; നിയമോപദേശം തേടിയ കമ്പനി അദാനിയുമായുള്ള ബന്ധം മറച്ചു വെച്ചതായി ഇ.പി ജയരാജൻ
author img

By

Published : Aug 23, 2020, 6:24 PM IST

Updated : Aug 23, 2020, 7:43 PM IST

തിരുവനന്തപുരം: വിമാനത്താവള ലേലത്തിൽ നിയമോപദേശം തേടിയ സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനി അദാനിയുമായുള്ള ബന്ധം മറച്ചു വെച്ചതായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യമറിഞ്ഞത്.

വിമാനത്താവള ലേലം; സര്‍ക്കാര്‍ പ്രതിരോധത്തിലല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍

ഇന്ത്യയിലെ മികച്ച നിയമ സ്ഥാപനം എന്ന നിലയിലാണ് ഈ കമ്പനിക്ക് കൺസൾട്ടൻസി നൽകിയത്. ഭിന്നതാൽപര്യമില്ലാത്ത സേവനം നൽകുമെന്നാണ് അറിയിച്ചത്. മാന്യമായ രീതിയിൽ അവർ അദാനിയുമായുള്ള ബന്ധം അറിയിച്ചില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയാണ് ലേലം സംബന്ധിച്ച കാര്യങ്ങൾ ചെയ്‌തത്. ഇക്കാര്യത്തിൽ വീഴ്‌ച ഉണ്ടായതായി കരുതുന്നില്ല. കമ്പനിക്ക് അദാനിയുമായുള്ള ബന്ധം ലേലത്തിൽ സ്വാധീനിച്ചിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കും. ഇക്കാര്യത്തിൽ സർക്കാർ പ്രതിരോധത്തിൽ അല്ല.

അദാനിയുമായുള്ള കുടുംബ ബന്ധത്തിന്‍റെ വസ്‌തുതകൾ സർക്കാർ പരിശോധിക്കേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ മുഴുവൻ ബിജെപി തുലയ്ക്കുകയാണ്. ഇതിന് വി. മുരളീധരൻ ഏജന്‍റായി പ്രവർത്തിക്കുകയാണ്. ബിജെപി അദാനി പാർട്ടിയായി മാറിയതായും ഇ.പി ജയരാജൻ പറഞ്ഞു.

Last Updated : Aug 23, 2020, 7:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.