ETV Bharat / state

'വിമാനത്താവളത്തില്‍ വന്‍ തിരക്ക്, യാത്രക്കാര്‍ നേരത്തെ എത്തണം' ; നിര്‍ദേശവുമായി കമ്പനികള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നതിനാല്‍ യാത്രക്കാരോട് നേരത്തെ എത്താന്‍ ആവശ്യപ്പെട്ട് കമ്പനികള്‍

Thiruvanathapuram airport  വിമാനത്താവളത്തില്‍ വന്‍ തിരക്ക്  യാത്രക്കാര്‍ നേരത്തെ എത്തണം  വിമാന കമ്പനികള്‍  airport news updates  latest news in airport  തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ തിരക്ക്  flight news updates  indigo  air india  തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്
തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്
author img

By

Published : Dec 14, 2022, 12:10 PM IST

തിരുവനന്തപുരം : വിമാനത്താവളത്തിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നേരത്തേയെത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനം പുറപ്പെടുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് നിര്‍ദേശം. മൂന്നര മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്താനാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ എത്തണമെന്നാണ് എയര്‍ ഇന്ത്യ പറഞ്ഞിരിക്കുന്നത്. വിമാനത്താവളത്തിലെ 5,6 ഗേറ്റുകളിലൂടെയാവണം യാത്രക്കാര്‍ അകത്തുകടക്കേണ്ടതെന്ന് ഇന്‍ഡിഗോ അറിയിക്കുന്നു. സാധാരണ വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്‌താല്‍ മതിയായിരുന്നു. എന്നാൽ തിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.