ETV Bharat / state

Principal Appointment Case | കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് : അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രിന്‍സിപ്പല്‍ നിയമന കേസ് ഇന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പരിഗണനയില്‍. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് മന്ത്രിക്ക് നിര്‍ണായകം

author img

By

Published : Aug 3, 2023, 11:50 AM IST

Administrative tribunal  College Principal Appointment Case  Principal Appointment Case today  കോളജ് പ്രിന്‍സിപ്പല്‍ നിയമന വിവാദം  അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും  അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ  കോളജ് പ്രിൻസിപ്പൽ നിയമന കേസ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
കോളജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ്

തിരുവനന്തപുരം : വിവാദമായ കോളജ് പ്രിൻസിപ്പൽ നിയമന കേസ് ഇന്ന് (ഓഗസ്റ്റ് 3) അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സമര്‍പ്പിക്കുന്നതിനൊപ്പം അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാകാനും ട്രിബ്യൂണല്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. വിഷയത്തിലെ ട്രിബ്യൂണല്‍ നിലപാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് ഏറെ നിര്‍ണായകമാണ്.

അന്തിമ പട്ടിക കരട് പട്ടികയാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദ്ദേശിച്ചിട്ടുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയും ഡിപ്പാർട്ട്മെന്‍റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്‍റെ മിനുട്‌സും ഹാജരാക്കാനാണ് ട്രിബ്യൂണൽ നേരത്തെ നിർദേശം നൽകിയത്. അതേസമയം പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ചെന്ന ആരോപണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർക്കുകയാണ്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ തീര്‍പ്പാക്കാനാണ് താന്‍ ശ്രമം നടത്തിയെന്നതാണ് മന്ത്രി ആര്‍ ബിന്ദുവിന്‍റെ വാദം.

സംസ്ഥാനത്തെ ഗവൺമെന്‍റ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് അയോഗ്യരായവരെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്കും കേസിനും വഴിയൊരുക്കിയത്. പ്രിന്‍സിപ്പല്‍ പട്ടികയിലുള്ളവരാണ് പരാതിക്കാര്‍. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്‌ഷൻ കമ്മിറ്റി 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇത് ഡിപ്പാർട്ട്‌മെന്‍റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു.

ഈ പട്ടികയിൽ തിരുത്തൽ വരുത്താൻ മന്ത്രി ഇടപെട്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്‌തമാക്കുന്നത്. ഡിപ്പാർട്ട്‌മെന്‍റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി നിർദേശിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിൽ വ്യക്തമാകുന്നത്. ഡിപ്പാർട്ട്‌മെന്‍റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12-ന് മന്ത്രി ബിന്ദു ഫയലിൽ കുറിപ്പെഴുതിയതായാണ് രേഖകൾ വ്യക്‌തമാക്കുന്നത്.

also read: പ്രിന്‍സിപ്പല്‍ നിയമന അട്ടിമറി; അധികാര ദുരുപയോഗം നടത്തിയ ആർ ബിന്ദു സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ

മന്ത്രിക്കെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷം : പ്രിന്‍സിപ്പല്‍ നിയമന വിഷയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയുള്ള വിവരാവകാശ രേഖകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷം മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. നിയമന വിഷയത്തില്‍ ഇടപെട്ട മന്ത്രിയ്‌ക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലെന്നും സംസ്ഥാനത്തെ 9 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.