തിരുവനന്തപുരം: നടപ്പു സമ്മേളനത്തിൽ രണ്ടാം തവണയും പ്രതിപക്ഷത്തിൻ്റെ അടിയന്തര നോട്ടിസിൻ മേൽ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച (Discussion Of The Urgent Motion Will Held). സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം വികസന പ്രവർത്തനങ്ങൾ താളം തെറ്റുന്ന ഗുരുതര പ്രതിസന്ധി സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ നോട്ടിസ് നൽകിയ അടിയന്തര പ്രമേയത്തിൻമേലാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ ഭരണപക്ഷം തയ്യാറായത്.
ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറാണ് ചർച്ച. ധന പ്രതിസന്ധിയും കെടുകാര്യസ്ഥതയും ധൂർത്തും (Financial crisis, mismanagement and waste) സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലായ പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷ നീക്കം തിരിച്ചറിഞ്ഞാണ് ഇതിനു പ്രതിരോധം തീർക്കാൻ ഭരണപക്ഷം ചർച്ചയ്ക്ക് തയ്യാറായത്. ഭരണപക്ഷ അംഗങ്ങൾ കൂടി അണിനിരക്കുന്നതോടെ പ്രതിപക്ഷ ആരോപണങ്ങളെ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി പ്രതിരോധിക്കാൻ ഭരണപക്ഷത്തിനു കഴിയും. മാത്രമല്ല സംസ്ഥാന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം, കേന്ദ്ര സർക്കാരിനോട് മൃദു സമീപനം സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വെട്ടിലാക്കാനും ചർച്ചയിലൂടെ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ഭരണപക്ഷം അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറായത്.
നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ഇതു രണ്ടാം തവണയാണ് പ്രതിപക്ഷത്തിൻ്റെ അടിയന്തര നോട്ടീസ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യുന്നത്. സിബിഐ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ സോളാർ ഗൂഢാലോചന (Solar conspiracy) സംബന്ധിച്ച അടിയന്തര നോട്ടിസ് തിങ്കളാഴ്‌ച സഭാ സമ്മേളനം പുനരാരംഭിച്ച ദിവസം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്‌തിരുന്നു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടിസ് പോലും പരിഗണിക്കാൻ ഭരണപക്ഷം തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു മറുപടി കൂടി ആകുകയാണ് തുടർച്ചയായി സഭാ നടപടികൾ നിർത്തി വച്ചുള്ള അടിയന്തര പ്രമേയ ചർച്ച.
ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്‌ത ദിവസം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായിരുന്നു സോളാര്‍ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കണ്ടെത്തല്‍ റിപ്പോര്‍ട്ട്. ഇതില്‍ പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ സിപിഎം വ്യാജ തെളിവുകളുണ്ടാക്കിയതാണെന്ന സിബിഐ കണ്ടെത്തല്‍ ആയുധമാക്കിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പിന്നാലെ പുനരാരംഭിച്ച ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ അവസാന ഊഴക്കാരനായെത്തിയ റോജി എം ജോണ്‍ കെ-ഫോണ്‍ സംബന്ധിച്ച അഴിമതി ആരോപണം ഉയര്‍ത്തി.
ALSO READ: സോളാര്‍ വാദപ്രതിവാദങ്ങളിലുലഞ്ഞ് സഭ, അഴിമതി ആരോപണങ്ങളുമുന്നയിച്ച് പ്രതിപക്ഷം, ശേഷം പതിവ് വോക്കൗട്ടും