ETV Bharat / state

എസ്.സുധേഷ്‌ കുമാറിനെ മാറ്റി; ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

author img

By

Published : Sep 5, 2019, 8:54 PM IST

Updated : Sep 6, 2019, 1:33 AM IST

ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പദവിയിലെത്തുന്നത് രണ്ടാം തവണ.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

തിരുവനന്തപുരം: എ.ഡി.ജി.പി എസ്.സുധേഷ്‌ കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി. എ.ഡി.ജി.പി ആര്‍ ശ്രീലേഖയെ പുതിയ കമ്മിഷണറായി നിയമിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സുധേഷ്‌ കുമാറിന് പകരം സ്ഥാനം നല്‍കിയിട്ടില്ല. നിലവില്‍ സോഷ്യല്‍ പൊലീസിങ് ആന്‍ഡ് ട്രാഫിക്കിങിന്‍റെ എഡിജിപിയാണ് ശ്രീലേഖ. ഇത് രണ്ടാം തവണയാണ് ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പദവിയിലെത്തുന്നത്.

മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റവുമയി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ സുധേഷ്‌കുമാര്‍ തയ്യാറാക്കിയ ലിസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലിസ്റ്റ് റദ്ദാക്കണമെന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം സുധേഷ് കുമാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിന്‍റെ സ്ഥാനചലനം എന്നാണ് സൂചന.

Intro:Body:കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്ത് പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റ് അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് കേസെടുത്തത്. സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും കോടതി നോട്ടീസ് അയച്ചു..

കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ യാതൊരുവിധ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത് പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസെടുത്തത്.

കൊച്ചിയിലെ പ്രധാനപ്പെട്ട ആറു റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കലൂര്‍-കടവന്ത്ര റോഡ്, വെറ്റില-കുണ്ടന്നൂര്‍ റോഡ്, തമ്മനം- പുല്ലേപ്പടി റോഡ്, തേവര റോഡ്, ചളിക്കവട്ടം റോഡ്, പൊന്നുരുന്നി പാലം റോഡ് എന്നിവയാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ റോഡുകള്‍ വാഹനം ഓടിക്കാന്‍ പോലും യോഗ്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

റോഡുകള്‍ തകര്‍ന്നതുമൂലം ഈ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായും കോടതി നിരീക്ഷിച്ചു. പൊതുമരാമത്ത് വകുപ്പിനെയും, കൊച്ചി കോര്‍പ്പറേഷനെയും കോടതി എതിര്‍കക്ഷിയാക്കി. പിഡബ്ലിയുഡിയും സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

ETV Bharat
KochiConclusion:
Last Updated : Sep 6, 2019, 1:33 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.