ETV Bharat / entertainment

"മിസിസ് ഹേമയോട് ഇതേ കുറിച്ച് ചോദിക്കണം"; ഐഫ അവാര്‍ഡില്‍ പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ - Shine Tom Chacko reacts at IIFA

author img

By ETV Bharat Entertainment Team

Published : 2 hours ago

ഐഫ അവാര്‍ഡില്‍ മാധ്യമപ്രവര്‍ത്തകര്‍ അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ചതില്‍ അതൃപ്‌തി രേഖപ്പെടുത്തി ഷൈന്‍ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് ഷൈന്‍ ടോം ചാക്കോ.

SHINE TOM CHACKO  HEMA COMMITTEE REPORT  SHINE TOM CHACKO AT IIFA AWARDS  ഷൈന്‍ ടോം ചാക്കോ
Shine Tom Chacko (ETV Bharat)

ഐഫ 2024 അവാര്‍ഡില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. അബുദാബിയില്‍ നടന്ന ഐഫ അവാര്‍ഡ് (IIFA Award) പരിപാടിയുടെ ഗ്രീന്‍ കാര്‍പ്പെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ചതില്‍ ഷൈന്‍ ടോം ചാക്കോ അതൃപ്‌തി രേഖപ്പെടുത്തി.

"ഇതിനെ കുറിച്ച് മിസിസ് ഹേമയോട് ചോദിക്കണം. എന്തിനാ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്? ഇവിടെ അതല്ലല്ലോ പ്രധാനം. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെ കുറിച്ച് ചോദിക്കുന്നത്? ഹേമ കമ്മിറ്റിയെ കുറിച്ച് പഠിക്കാനാണോ ഇവിടെ വന്നത്? അതിനെ കുറിച്ച് ഇവിടെ ഞാന്‍ സംസാരിക്കില്ല. ഇത് ശരിയായ അവസരമല്ല." -ഇപ്രകാരമാണ് ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്.

ഐഫ അവാര്‍ഡില്‍ തെലുഗു വിഭാഗത്തില്‍ ഷൈന്‍ ടോമിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 'ദസറ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നടന്‍റെ പ്രതികരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മുമ്പൊരിക്കല്‍ ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ടെന്നും അത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമാണോ എന്നുമായിരുന്നു ഷൈനിന്‍റെ പ്രതികരണം.

"നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അല്ലേ... താന്‍ പീഡിപ്പിക്കപ്പെട്ടു എന്നൊരു സ്‌ത്രീ ഒരാളെ ചൂണ്ടിക്കാട്ടി പറഞ്ഞാല്‍ ഞാന്‍ അവനൊപ്പവും നില്‍ക്കേണ്ടി വരും. അവന്‍ അങ്ങനെ ചെയ്‌തതായി ഞാന്‍ കണ്ടിട്ടുണ്ടോ.. ആ വ്യക്തി ഒരുപക്ഷേ എന്‍റെ സഹപ്രവര്‍ത്തകന്‍ ആണെങ്കില്‍ താന്‍ ആര്‍ക്കൊപ്പം നില്‍ക്കുമായിരുന്നു." -ഇപ്രകാരമായിരുന്നു ഷൈനിന്‍റെ പ്രതികരണം.

Also Read: മേക്കപ്പ് മാനേജര്‍ക്കെതിരെ പരാതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് - Hema Committee Report First Case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.