ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്‌ച്ചത്തേയ്‌ക്ക് സിദ്ദിഖിന്‍റെ അറസ്‌റ്റ് സുപ്രീംകോടതി തടഞ്ഞു. കക്ഷികളില്‍ നിന്നും മറുപടി ലഭിക്കും വരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.
പരാതി നല്‍കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാണ് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സംഭവം നടന്നതായി പറയുന്നത്, എട്ട് വര്‍ഷം മുമ്പാണെന്ന് സിദ്ദിഖിനായി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജഡ്‌ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് തീരുമാണം.
സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി. അതേസമയം രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.