ന്യൂഡൽഹി: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കംഗാരുക്കൾ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരത്തിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയക്ക് 49 റണ്‍സ് ജയം. ഇതോടെ 5 മത്സര പരമ്പര ഓസീസ് 3–2ന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 310 റൺസിന്‍റെ കൂറ്റൻ സ്‌കോർ നേടി. മറുപടിയായി ഇറങ്ങിയ ഓസ്‌ട്രേലിയ വെറും 20.4 ഓവറിൽ 165 റൺസില്‍ നില്‍ക്കെ മഴ പെയ്‌തു. പിന്നാലെയാണ് മഴനിയമപ്രകാരം ഓസീസിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റ് ചെയ് ഹാരി ബ്രൂക്ക് 52 പന്തിൽ 6 സിക്‌സറോടെ 72 റണ്‍സ് നേടി. സാമ്പയ്‌ക്കെതിരെ വെറും 13 പന്തിൽ 6 സിക്‌സും ഒരു ബൗണ്ടറിയുമാണ് താരം പറത്തിയത്. നേരത്തെ ബെൻ ഡക്കറ്റ് 91 പന്തിൽ 107 റൺസ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറിൽ 309 റൺസെടുത്തു.
HARRY BROOK STORM IN ODIs:
— Johns. (@CricCrazyJohns) September 29, 2024
- Hundred in 3rd ODI.
- Fifty in 4th ODI.
- Fifty in 5th ODI.
Captain leading by example when the team was 0-2 down, the future of England cricket is here. 🫡 pic.twitter.com/efR8OMeX8A
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓസ്‌ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് 31 റൺസും മാത്യു ഷോർട്ട് 30 പന്തിൽ 58 റൺസും നേടി ഓസീസിനെ റൺറേറ്റിൽ എത്തിച്ചു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 36 റൺസോടെയും ജോഷ് ഇംഗ്ലിസ് 28 റൺസോടെയും പുറത്താകാതെ നിന്നു.
WELL PLAYED, CAPTAIN HARRY BROOK!
— Mufaddal Vohra (@mufaddal_vohra) September 29, 2024
- 72 (52) with 2 fours and 7 sixes, 1 four and 6 sixes came against Zampa in just 13 balls. A great knock by Brook, a marvelous innings in the series decider. 👌 pic.twitter.com/QSQxDO1irW
Also Read: വിദേശ ക്രിക്കറ്റ് ടീമുകളുടെ പരിശീലകരായ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ - Indians As Foreign Team Coach