ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന ടി20 പരമ്പര സ്വന്തമാക്കി അയർലൻഡ്. രണ്ടാം മത്സരത്തിൽ വൻ പരാജയമാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. അയർലൻഡ് 10 റൺസിനാണ് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്. മുമ്പ് അഫ്‌ഗാസ്ഥാൻ ഏകദിന പരമ്പരയിൽ ആദ്യമായി ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയിരുന്നു.ഇതാദ്യമായാണ് അയർലൻഡ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നത്. ദുബായിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിൽ ആദ്യ മത്സരത്തിൽ ആഫ്രിക്ക വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ലക്ഷ്യം പിന്തുടരുന്നതിനിടെ പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്‌ത ഐറിഷ് ടീം 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കൻ ടീമിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അയർലൻഡിനായി ഓപ്പണറായി ഇറങ്ങിയ റോസ് അഡയർ 58 പന്തിൽ 5 ഫോറും 9 സിക്സും സഹിതം 100 റൺസ് നേടി.
HISTORY IN ABU DHABI! 🇦🇪
— Cricket Ireland (@cricketireland) September 29, 2024
We've beaten South Africa for the first time in T20Is!!!#IREvSA #BackingGreen pic.twitter.com/i62XqeKpPe
ക്യാപ്റ്റൻ പോൾ സ്റ്റെർലിംഗ് 31 പന്തിൽ 7 ഫോറും ഒരു സിക്‌സും സഹിതം 52 റൺസ് സ്വന്തമാക്കി. ഒന്നാം വിക്കറ്റിൽ ഇരുവരും 137 റൺസിൻന്‍റെ (79 പന്തിൽ) കൂട്ടുകെട്ടുണ്ടാക്കി. അതേസമയം മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടായിട്ടും അയർലൻഡിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആഫ്രിക്കയ്ക്കായി റീസ ഹെൻറിക്‌സും ബ്രിറ്റ്‌സ്‌കെയും 51-51 റൺസിന്‍റെ ഇന്നിങ്സ് കളിച്ചു. റിസ 32 പന്തിൽ 6 ഫോറും ഒരു സിക്‌സും സഹിതം 51 റൺസും റിറ്റ്‌സ്‌കെ 41 പന്തിൽ 3 ഫോറും 2 സിക്‌സറും പറത്തി. ഐറിഷ് ബൗളർമാരിൽ നിന്ന് മാർക്ക് അഡയർ 4 വിക്കറ്റ് വീഴ്ത്തി.
Also Read: ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ - Australia vs England Series