തിരുവനന്തപുരം: അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർ കോടതിയിൽ വീണ്ടും കുറ്റം നിഷേധിച്ചു. കുറ്റകൃത്യത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിച്ചത്. അഭയ കേസിൽ പ്രോസിക്യൂഷൻ 49 സാക്ഷികളെയാണ് വിചാരണ സമയത്ത് വിസ്‌തരിച്ചിരുന്നത്. ഈ സാക്ഷികളെ വിസ്‌തരിച്ചതിൽ നിന്നും പ്രതികൾക്കെതിരെ കോടതിക്ക് മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിക്രമം 313 വകുപ്പ് പ്രകാരം പ്രതികളെ പ്രതികൂട്ടിൽ നിന്നും ജഡ്‌ജിയുടെ മുൻപിലേക്ക് വിളിച്ചുവരുത്തി സിബിഐ പ്രത്യേക ജഡ്‌ജി കെ. സനൽ കുമാർ പ്രതികളോട് മുൻകൂട്ടി തയ്യാറാക്കിയ അമ്പതോളം ചോദ്യങ്ങൾ ചോദിച്ചു. ഈ ചോദ്യങ്ങളാണ് വിചാരണ നേരിടുന്ന പ്രതികൾ നിഷേധിച്ചത്. പ്രതിഭാഗം സാക്ഷികളായി ആരെയെങ്കിലും വിസ്‌തരിക്കുവാൻ ഉണ്ടെങ്കിൽ ഇവരുടെ വിവരങ്ങൾ നവംബർ 12ന് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
അഭയ കേസിലെ പ്രതികൾ കോടതിയിൽ വീണ്ടും കുറ്റം നിഷേധിച്ചു - തിരുവനന്തപുരം
കോടതിയുടെ നേരിട്ടുളള ചോദ്യങ്ങൾക്കാണ് പ്രതികൾ കുറ്റകൃത്യങ്ങൾ നിഷേധിച്ചു