തിരുവനന്തപുരം : ഒരു റെയില്‍വേ ലൈന്‍ വരുന്നതോടെ കേരളത്തിന്‍റെ പരിസ്ഥിതി അപ്പാടെ തകരുമെന്ന പ്രചാരണം ശരിയല്ലെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ (CPM Acting Secretary A Vijayaraghavan). പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാക്കും. അക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിങ്ങളെ വിശ്വാസത്തിലെടുത്തും മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ഇരട്ടി നഷ്ടപരിഹാരം നല്‍കിയുമാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മികച്ച റോഡുകളും മികച്ച യാത്രാസൗകര്യങ്ങളും കേരളത്തിന്‍റെ നിക്ഷേപ സാഹചര്യം വര്‍ധിപ്പിക്കും.
ALSO READ: VD Satheesan: ഇതെന്ത് സര്‍ക്കാരാണ്! ആക്ഷേപം ചൊരിഞ്ഞ് പ്രതിപക്ഷ നേതാവ്
ഭക്ഷണ കാര്യത്തില്‍ തര്‍ക്കമുള്ള സംസ്ഥാനമല്ല കേരളം. എല്ലാ വര്‍ഗീയ പ്രസ്ഥാനങ്ങളും വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്‍റെ ഭാഗമായാണ് ഹലാല്‍ ഭക്ഷണം സംബന്ധിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടക കക്ഷികളുടെ ഐക്യമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന് കാരണം. തന്നെ വന്നുകാണുന്ന എല്ലാ ഘടക കക്ഷികളും എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് എല്‍.ജെ.ഡിയിലെ ആഭ്യന്തര കലഹം സംബന്ധിച്ച ചോദ്യത്തിന് വിജയരാഘവന്‍ മറുപടി നല്‍കി.