ETV Bharat / state

തര്‍ക്കം അവസാനിക്കാതെ ശബരിമല; കോടതി ഇടപെടലുകളുടെ നാള്‍വഴികള്‍ - supreme court verdict latest news

ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട തര്‍ക്കം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. 1951 മുതല്‍ 2019 നവംബര്‍ 14വരെയുള്ള ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിവിധ വിധികളുടെ നാള്‍വഴികള്‍

ശബരിമല ; പരമോന്നത വിധി നാള്‍വഴികളിലൂടെ
author img

By

Published : Nov 14, 2019, 10:46 AM IST

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്‍റെ കഥയാണ് ശബരിമലക്കുള്ളത്. 2018 സെപ്‌റ്റംബര്‍ 28ലെ വിധിക്ക് ശേഷം വലിയ സംഘര്‍ഷങ്ങളും വിവാദങ്ങളുമായിരുന്നു ശബരിമലയെ ചൊല്ലിയുണ്ടായത്. നിരവധി പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെത്തുടര്‍ന്ന് കോടതിയിലെത്തിയത്. ഒടുവില്‍ 2019 നവംബര്‍ 14ന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവായി.

വിവാദ വിധിയുടെ നാള്‍വഴികളിലൂടെ

1951മെയ്18: 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കരുതെന്ന് ഓദ്യോഗിക ഉത്തരവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് .

1965: വിലക്ക് കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാരച്ചട്ടത്തിലെ മൂന്ന് (ബി) പ്രകാരം നിയമപരമാക്കി.

1969: ദേവപ്രശ്‌നത്തില്‍ ഭഗവാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് തെളിഞ്ഞതിനാല്‍ യുവതീപ്രവേശം വിലക്കി ദേവസ്വം ബോര്‍ഡ്.

1972നവംബര്‍12: യുവതീപ്രവേശം അരുതെന്ന് ബോര്‍ഡ് മാധ്യമങ്ങളിലൂടെ പ്രസ്‌താവന നല്‍കി.

1986മാര്‍ച്ച്8: സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതില്‍ യുവനടിമാര്‍ നൃത്തം ചെയ്‌തതടക്കമുള്ള വിഷയങ്ങള്‍ റാന്നി കോടതിയില്‍ കേസായി. അനുമതി നല്‍കിയവര്‍ക്ക് ശിക്ഷ.

1991ഏപ്രില്‍5: 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ്.

1993: ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിക്ക് സന്നിധാനത്ത് ചോറൂണ് നടത്തി. ചടങ്ങില്‍ യുവതികള്‍ പങ്കെടുത്തത് ചിത്രം സഹിതം പുറത്തുവന്നതോടെ വിവാദം.

2006ജൂണ്‍26: ശബരിമലയില്‍ ദേവപ്രശ്‌നം. വിഗ്രഹത്തില്‍ സ്‌ത്രീ സ്പര്‍ശം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. താനാണ് സ്പര്‍ശിച്ചതെന്ന് നടി ജയമാല.
അതേവര്‍ഷം തന്നെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു.

2007നവംബര്‍13: യുവതിപ്രവേശം അനുവദിക്കാം എന്ന് കാട്ടി സത്യവാങ്മൂലം നല്‍കി വി.എസ് സര്‍ക്കാര്‍ .

2008മാര്‍ച്ച്7: കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്‍റെ പരിഗണയില്‍

2016ഫെബ്രുവരി5: അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ആചാരം തുടരണമെന്ന നിലപാട് സ്വീകരിച്ചു.

2016ഒക്‌ടോബര്‍13: കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു.

2018സെപ്‌റ്റംബര്‍28: ശബരിമലയില്‍ സ്‌ത്രീപ്രവേശനം അനുവദിച്ച് പരമോന്നത കോടതിയുടെ വിധി.

2018ഒക്‌ടോബര്‍8: എന്‍.എസ്.എസ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.

2018നവംബര്‍6: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ സന്നിധാനത്ത് സംഘര്‍ഷം. യുവതിയാണെന്ന് കരുതി 50 കഴിഞ്ഞ സ്‌ത്രീയെ തടഞ്ഞു.പതിനെട്ടാം പടിയിലും പ്രതിഷേധം.കേസില്‍ പിന്നീട് കെ .സുരേന്ദ്രനെ പ്രതിയാക്കി.

2018നവംബര്‍18: കെ .സുരേന്ദ്രന്‍ അറസ്റ്റില്‍ .

2019ജനുവരി1: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വനിതാമതില്‍

2019ജനുവരി2: ശബരിമലയില്‍ ബിന്ദു ,കനകദുര്‍ഗ എന്നിവര്‍ പൊലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തി.

2019ഫെബ്രുവരി6: സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ടു. വിധി പറയാന്‍ മാറ്റിവെച്ചു.

2019നവംബര്‍14: കേസ് പരിഗണിച്ച ഭരണഘടന ബെഞ്ച് ഏഴംഗ ഭരണഘടനാ ബഞ്ചിന് കേസ് വിട്ടു

Intro:Body:

https://www.aninews.in/news/national/general-news/sabarimala-verdict-a-timeline-of-temple-entry-issue-ahead-of-sc-verdict-today20191114082946/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.