തിരുവനന്തപുരം: സിപിഎം നേതാവ് മകളുടെ കുഞ്ഞിനെ അമ്മയിൽ നിന്ന്
വേർപെടുത്തി കടത്തിയ സംഭവത്തിൽ (6 months on, daughter of CPI(M) leader) ശിശുക്ഷേമ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ശിശുക്ഷേമ സമിതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. കുട്ടിയെ കടത്താൻ സിപിഎം നേതാക്കൾക്ക് ശിശുക്ഷേമ സമിതി ഒത്താശ ചെയ്‌തുവെന്നും സമിതിയുടെ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ALSO READ: മോന്‍സണിന്‍റെ തിരുമ്മൽ കേന്ദ്രത്തിൽ നഗ്നനായി കണ്ടെന്ന ആരോപണം അന്വേഷിക്കട്ടെയെന്ന് കെ സുധാകരന്‍
കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമാക്കാൻ ശിശുക്ഷേമ സമിതിയും സർക്കാരും തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ജീവിച്ചിരിപ്പുണ്ടെങ്കിൽ എങ്ങോട്ടാണ് കുട്ടിയെ കടത്തിയതെന്ന് വെളിപ്പെടുത്തണം. മുഖ്യമന്ത്രിയും മന്ത്രി വീണ ജോർജും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.