പത്തനംതിട്ട: വെള്ളക്കരം വർധനവിനെതിരെ തിരുവല്ലയിൽ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. തിരുവല്ല - മല്ലപ്പള്ളി റോഡില്‍ മടുക്കൂലി ജങ്‌ഷനിൽ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്‍റ് എം.ജി കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധം.
മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ ഒഴിഞ്ഞ കുടവും എറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.