ETV Bharat / state

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍ - സഖി വൺ സ്റ്റോപ്പ്‌ സെന്‍റര്‍

ഇരവിപേരൂര്‍ സ്വദേശി ഷാബിന്‍ ബിനു ജോര്‍ജ് ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് പീഡിപ്പിക്കുകയായിരുന്നു

young man molested a girl he met on Instagram  Pathanamthitta rape arrest  nineteen year boy molested a girl  പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  ഇരവിപേരൂര്‍ സ്വദേശി ഷാബിന്‍ ബിനു ജോര്‍ജ്  ഇന്‍സ്റ്റഗ്രാം  ഷാബിൻ ബിനു ജോർജ്  സഖി വൺ സ്റ്റോപ്പ്‌ സെന്‍റര്‍  തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്
19കാരന്‍ അറസ്റ്റില്‍
author img

By

Published : Feb 10, 2023, 7:58 PM IST

പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരവിപേരൂർ വള്ളംകുളം തിരുവാമനപുരം നെടുംതറയിൽ വീട്ടിൽ ഷാബിൻ ബിനു ജോർജ് (19)ആണ് കീഴ്‌വായ്‌പ്പൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പെൺകുട്ടിയുമായി യുവാവ് സമൂഹ മാധ്യമം വഴി പരിചയത്തിലാവുന്നത്.

തുടർന്ന് പ്രണയം നടിച്ച് വശത്താക്കിയ ശേഷം ഡിസംബർ 14 ന് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്‌ച സ്റ്റേഷനിൽ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്‌പെക്‌ടറുടെ നിർദേശപ്രകാരം എസ്‌സിപിഒ ഷെറീന അഹമ്മദ്‌ കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്‍ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നലെ പുലർച്ചെ തിരുവാമനപുരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തതിനെ തുടർന്ന് യുവാവ് കുറ്റം സമ്മതിച്ചു. തുടർന്ന് ഫോണിലൂടെ പെൺകുട്ടിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയേയും പ്രതിയേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.