ETV Bharat / state

എലിപ്പനി സാധ്യത: ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യമന്ത്രി - heavy rain in kerala

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പകരാന്‍ സാധ്യത. ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

#pta rain  doxicycline tablets should take  Veena george said everbody should take doxicycline tablets  Veena george  health minister veena george  ആരോഗ്യമന്ത്രി  ഡോക്‌സിസൈക്ലിന്‍ ഗുളിക  പത്തനംതിട്ട വാര്‍ത്ത  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  ജില്ലാ വാര്‍ത്തകള്‍  ജില്ലയിലെ പ്രധാന വാര്‍ത്ത  heavy rain  heavy rain in pathanamthitta  heavy rain in kerala  ദുരിതാശ്വാസ ക്യാമ്പ്
ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണ
author img

By

Published : Aug 4, 2022, 10:09 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പില്‍ താമസിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായി കഴിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണ

മഴയില്‍ ഒറ്റപ്പെട്ട കോളനികളിലേക്ക് പൊലീസിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും ദുരന്തനിവാരണ വിഭാഗത്തിന്‍റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. ജില്ലയില്‍ നിലവില്‍ നാല്‍പ്പത്തി മൂന്ന് ക്യാമ്പുകളാണുള്ളത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും.

എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. ക്യാമ്പുകളിലെ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാന്‍ ക്യാമ്പ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ പനി ലക്ഷണമുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടരുത്. ജില്ലയില്‍ നിലവില്‍ 43 ക്യാമ്പുകളാണുള്ളത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

ഡാമുകളിലെ ജലനിരപ്പ് പരമാവധി കുറച്ച് നിര്‍ത്തണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ ഭക്ഷണം എത്തിക്കണം. ക്യാമ്പുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തേയും നേരിടാന്‍ തക്കവണ്ണം എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിലവില്‍ ആശങ്കാജനകമായ സാഹചര്യം ഇല്ല. കടയ്ക്കാട്, മുടിയൂര്‍ക്കോണം എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യു വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നന്നായി എല്ലാകാര്യത്തിലും ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുവാപ്പുലത്ത് അങ്കണവാടി കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രശ്‌ന ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പര്‍കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണെന്നും ക്യാമ്പുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു.

also read: പത്തനംതിട്ടയിൽ പ്രളയ സമാന സാഹചര്യം; ജില്ലയിൽ കനത്ത ജാഗ്രത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.