പത്തനംതിട്ട: കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരികെയെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പന്തളത്തെ യുഡിഎഫ് പ്രചരണ വേദിയിൽ വച്ച് ഉല്ലാസിനെ ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. പത്തുവർഷം മുൻപ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആയിരുന്നു ഉല്ലാസ്. പന്തളം പഞ്ചായത്തിലേക്ക് അന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായ പന്തളം പ്രതാപനെതിരെ ഉല്ലാസ് മത്സരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉല്ലാസിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.
പന്തളം പ്രതാപൻ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും അടൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്‌തയ്തു. ഇതോടെ ഉല്ലാസ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയായിരുന്നു.