ETV Bharat / state

ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തർക്കം : തിരുവല്ലയിൽ രണ്ട് പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു - Pathanamthitta crime news

ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷാണ് പ്ലസ്‌ടു വിദ്യാര്‍ഥികളെ കുത്തിയത്. ഇയാള്‍ ഒളിവിലാണ്

Two plus two students hacked  പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു  പ്ലസ്‌ടു വിദ്യാര്‍ത്ഥികളെ കുത്തിയത്  പത്തനംതിട്ട  പത്തനംതിട്ട വാര്‍ത്തകള്‍  Pathanamthitta news  Pathanamthitta crime news  ക്രൈം വാര്‍ത്തകള്‍
തിരുവല്ലയിൽ രണ്ട് പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു
author img

By

Published : Feb 25, 2023, 10:39 PM IST

പത്തനംതിട്ട : തിരുവല്ല കുന്നന്താനത്ത് ബൈക്കിൽ കാൽവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബിഎസ്‌എൻഎൽ ജീവനക്കാരൻ രണ്ട് പ്ലസ് ടുവിദ്യാർഥികളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുന്നന്താനം എൻഎസ്‌എസ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികളായ കുന്നന്താനം തെക്കേ ചാലുങ്കലിൽ വൈശാഖ്, കുന്നന്താനം കലായിൽ വീട്ടിൽ എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്.വിദ്യാർഥികളുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്.

വിദ്യാര്‍ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്ത്‌ നിന്ന് രക്ഷപ്പെട്ടതായി കീഴ്‌വായ്പ്പൂർ പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികൾ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് വഴിയില്‍ പാര്‍ക്ക് ചെയ്‌തിരുന്ന അഭിലാഷിന്‍റെ ബൈക്കില്‍ കാലുവച്ചത്.

ഈ സമയം അഭിലാഷ് എത്തി വിദ്യാര്‍ഥികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഇയാള്‍ തിരികെ പോയി പേനാക്കത്തിയുമായി എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.