പത്തനംതിട്ട: ശബരിമല തുലാമാസ പൂജയുമായി ബന്ധപ്പെട്ട് മണ്ണാറക്കുളഞ്ഞി പമ്പാ റോഡിലെ പ്ലാന്തോട്ടം ഭാഗത്ത് ഈ മാസം 24 വരെ നിയന്ത്രണങ്ങളോടെ ഒറ്റവരി ഗതാഗതം നടത്തുന്നതിന് ജില്ലാ കലക്‌ടർ അനുമതി നൽകി. പ്ലാന്തോട്ടം ഭാഗത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പു വരുത്തണം. റോഡിൽ പൊതുമരാമത്ത് വിഭാഗം ദിവസവും പരിശോധന നടത്തുകയും ഒറ്റവരി ഗതാഗതം സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ശബരിമല തുലാമാസ പൂജ; പ്ലാന്തോട്ടം ഭാഗത്ത് ഗതാഗത നിയന്ത്രണം - sabarimala
പ്ലാന്തോട്ടം ഭാഗത്ത് ഒറ്റവരി ഗതാഗത നിയന്ത്രണം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പു വരുത്തണം

ശബരിമല തുലാമാസ പൂജ; പ്ലാന്തോട്ടം ഭാഗത്ത് ഗതാഗത നിയന്ത്രണം