ETV Bharat / state

അഗതികൾക്ക് അഭയമൊരുക്കി തിരുവല്ല നഗരസഭ - shelter homes for homeless

37 പേരെ കുന്നുംപുറം ഗവ.എൽ.പി.സ്‌കൂളിൽ ആരംഭിച്ച താൽകാലിക ഷെൽട്ടറിലേക്ക് മാറ്റി

നഗരസഭാ ചെയർമാൻ ആർ.ജയകുമാര്‍  കുന്നുംപുറം ഗവ.എൽ.പി.സ്‌കൂൾ  തിരുവല്ല നഗരസഭ  നിരോധനാജ്ഞ  thiravalla municipality  shelter homes for homeless  lock down kerala
അഗതികൾക്ക് അഭയമൊരുക്കി തിരുവല്ല നഗരസഭ
author img

By

Published : Mar 29, 2020, 9:34 PM IST

പത്തനംതിട്ട: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ നഗരപരിധിയിൽ അലഞ്ഞുതിരിഞ്ഞ അഗതികൾക്ക് അഭയമൊരുക്കി തിരുവല്ല നഗരസഭ. നഗരസഭാ അധ്യക്ഷന്‍ ആർ.ജയകുമാറിന്‍റെ നേതൃത്വത്തിൽ 37 പേരെ കുന്നുംപുറം ഗവ.എൽ.പി.സ്‌കൂളിൽ ആരംഭിച്ച താൽകാലിക ഷെൽട്ടറിലേക്ക് മാറ്റി. ലോക്ക് ഡൗണിന്‍റെ ഭാഗമായി നഗരപരിധിയിലെ ഹോട്ടലുകളടക്കം അടച്ചിട്ടിരിക്കുന്നതിനാൽ കടത്തിണ്ണകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും അന്തിയുറങ്ങിയിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കുടിവെള്ളമടക്കം ലഭ്യമാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അധികൃതരുടെ നടപടി.

നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെയും അഗ്നിശമനസേനയുടെയും സഹായത്തോടെയാണ് ഇവരെ ആംബുലൻസുകളിൽ കുന്നുംപുറത്തെ ഷെൽട്ടറിൽ എത്തിച്ചത്. നിരോധനാജ്ഞ കാലാവധി കഴിയും വരെ ഇവർക്ക് വേണ്ട ഭക്ഷണച്ചെലവടക്കമുളളവ നഗരസഭ വഹിക്കുമെന്ന് ആർ.ജയകുമാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.