ETV Bharat / state

ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ചു - thiruvalla news

പൊടിയാടി മഠത്തുശേരിൽ വീട്ടിൽ പരേതനായ തോമസിന്‍റെയും മറിയമ്മയുടെയും മകൻ ടോണി ജോർജ് തോമസാണ് മരിച്ചത്.

തിരുവല്ല വാര്‍ത്തകള്‍  യുവാവ് മുങ്ങി മരിച്ചു  thiruvalla news  The young man who went fishing drowned
ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ചു
author img

By

Published : Oct 25, 2020, 7:59 PM IST

പത്തനംതിട്ട: വീടിന് സമീപത്തെ ജലാശയത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ അപസ്മാര രോഗിയായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി മഠത്തുശേരിൽ വീട്ടിൽ പരേതനായ തോമസിന്‍റെയും മറിയമ്മയുടെയും മകൻ ടോണി ജോർജ് തോമസിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊടിയാടി മംഗളോദയം സ്കൂളിന് സമീപത്തെ മുട്ടുക്കുഴിയിൽ നിന്നും ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ടോണി മീൻ പിടിക്കാനായി പോയത്. ഇതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. രാത്രി ഏറെ വൈകിയും ടോണി തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പുളിക്കീഴ് പൊലീസിൽ വിവരമറിയിച്ചു. പുളിക്കീഴ് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ടോണിയുടെ മൃതദേഹം ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.