പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്‍റെ ചില്ല് അടിച്ചു തകർത്തു. തിരുവല്ല കുറ്റപ്പുഴ ആറ്റുചിറയിൽ വീട്ടിൽ എം.സി രതീഷിന്‍റെ കാറിന്‍റെ പിൻവശത്തെ ചില്ലാണ് തകർത്തത്. അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൂന്ന് വയസുള്ള മകളും രതീഷും അടങ്ങുന്ന ആറംഗ കുടുംബം കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് കാറിന്‍റെ ചില്ല് തകർന്ന് കിടക്കുന്നതായി കണ്ടതെന്ന് രതീഷ് പറഞ്ഞു. ഇതേ തുടർന്ന് സംഭവത്തിൽ സംശയിക്കപ്പെടുന്ന അയൽവാസിയെ പ്രതിയാക്കി രതീഷിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല പൊലീസ് പറഞ്ഞു.
കൊവിഡ് നിരീക്ഷണത്തിലുള്ളയാളുടെ കാറിന്‍റെ ചില്ല് തകർത്തു - കോവിഡ് 19
കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്‍റെ പിൻവശത്തെ ചില്ലാണ് തകർത്തത്