പത്തനംതിട്ട: കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന ഫാമിലി മാസ്‌കുകൾ ഉണ്ടാക്കുന്ന ജോലിയിലാണ് സാമൂഹ്യ പ്രവർത്തകയായ ഡോ എം. എസ് സുനിൽ ഇപ്പോൾ. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി 8 വ്യത്യസ്‌ത നിറങ്ങളിലുള്ള മാസ്‌ക്കുകളാണ് ഓരോ വീടുകളിലും എത്തിക്കുന്നത്. ടീച്ചർതന്നെ സ്വന്തമായി കോട്ടൺ തുണിയിൽ നിർമിക്കുന്ന മാസ്‌കുകളാണിവ.
2000 മാസ്‌കുകളാണ് ആദ്യ ഘട്ടം നിർമിച്ചത്. സ്വന്തം വീട്ടിൽ തന്നെയാണ് മാസ്‌കിൻ്റെ നിർമ്മാണം. സഹായത്തിനായി പൂർവ വിദ്യാർത്ഥിയായ അഖിൽ അലക്‌സും സുഹ്യത്തുക്കളായ കെ പി ജയലാലും അംബികയും ടീച്ചർക്കൊപ്പമുണ്ട്.
മാസംതോറും നൂറിലധികം വീടുകളിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ടീച്ചർ എത്തിച്ചു നൽകുന്നുണ്ട്. ഇതിനൊപ്പമാണ് ലോക്ക് ഡൗൺ കാലത്ത് ജില്ലയിൽ ഏറ്റവും അർഹരായ ഇരുന്നൂറിലധികം കുടുംബങ്ങൾക്ക് മാസ്ക്കുകൾ നൽകുന്നത്.