ETV Bharat / state

ചെറുവള്ളി വിമാനത്താവളം; വന്‍ ഭൂമിതട്ടിപ്പെന്ന് ദളിത് മുന്നേറ്റ സമിതി

2,264 ഏക്കർ ഭൂമിയിൽ വിമാനത്താവളത്തിന് പരമാവധി 600 ഏക്കർ മതിയെന്നിരിക്കേ ബാക്കി ഭൂമി വിദേശ വ്യവസായിക്ക് കൈമാറി കോടികളുടെ കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്ന് കെ.കെ കേശവൻ ആരോപിച്ചു

strike cheruvalli estate  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  ചെറുവള്ളി എസ്‌റ്റേറ്റ്
ചെറുവള്ളി വിമാനത്താവളം; വന്‍ ഭൂമിതട്ടിപ്പെന്ന് ദലിത് മുന്നേറ്റ സമിതി
author img

By

Published : Feb 23, 2020, 8:26 PM IST

Updated : Feb 24, 2020, 9:40 PM IST

പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിയുടെ മറവിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭൂമിക്കച്ചവടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് മുന്നേറ്റ സമിതി. വിമാനത്താവളത്തിന്‍റെ മറവില്‍ വന്‍ ഭൂമി തട്ടിപ്പാണ് നടക്കുന്നതെന്ന് ആരോപിച്ച് 24ന് പ്രതിഷേധ മാര്‍ച്ച് നടത്തും. സർക്കാർ നിയോഗിച്ച റവന്യൂ സ്‌പെഷല്‍ ഓഫിസർ ഡോ. രാജമാണിക്യം വിൽപന റദ്ദാക്കിയ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള നടപടി ദുരൂഹമാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

ചെറുവള്ളി വിമാനത്താവളം; വന്‍ ഭൂമിതട്ടിപ്പെന്ന് ദളിത് മുന്നേറ്റ സമിതി

2,264 ഏക്കർ ഭൂമിയിൽ വിമാനത്താവളത്തിന് പരമാവധി 600 ഏക്കർ മതിയെന്നിരിക്കേ ബാക്കി ഭൂമി വിദേശ വ്യവസായിക്ക് കൈമാറി കോടികളുടെ കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് കെ.കെ കേശവൻ ആരോപിച്ചു. പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ മാർച്ച് മുൻ എംപി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ എട്ടിന് മാർച്ച് പുനരാരംഭിച്ച് 11ന് ചെറുവള്ളി എസ്റ്റേറ്റിൽ സമാപിക്കും.

Last Updated : Feb 24, 2020, 9:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.