പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 രോഗ ജാഗ്രതയുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഹോമിയോ ഡിഎംഒ ഡോ.ഡി.ബിജുകുമാര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോപ്പതി ആശുപത്രികളിലും ചികിത്സിക്കുന്ന പനി രോഗികളുടെ കണക്ക് അതത് ദിവസം തന്നെ സെല്‍ ശേഖരിക്കും. ഈ ഡേറ്റ ജില്ലാ ഭരണകൂടത്തിനും ജില്ലാ സര്‍വൈലന്‍സ് ടീമിനും ആയുഷ് സെക്രട്ടറിക്കും ഹോമിയോപ്പതി ഡയറക്‌ടര്‍ക്കും കൈമാറും. റഫര്‍ ചെയ്‌ത രോഗികളുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കും. മാര്‍ച്ച് 10ന് 245 രോഗികളും 11ന് 310 രോഗികളും 12ന് 205 രോഗികളും പനി ബാധിച്ച് ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ചികിത്സ തേടി. അഞ്ച് രോഗികളെ ആരോഗ്യ വകുപ്പിലേക്ക് റഫര്‍ ചെയ്‌തു. കൊവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി ഹോമിയോപ്പതി ജില്ലാ വകുപ്പ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
പത്തനംതിട്ടയില്‍ പ്രത്യേക ഹോമിയോപ്പതി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു - pathanamthitta covid 19
കൊവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി ഹോമിയോപ്പതി ജില്ലാ വകുപ്പ് പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
![പത്തനംതിട്ടയില്‍ പ്രത്യേക ഹോമിയോപ്പതി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഹോമിയോപ്പതി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രത്യേക സെല്‍ കൊവിഡ് കൊവിഡ് 19 കൊവിഡ് 19 പത്തനംതിട്ട Special cell work pathanamthitta pathanamthitta covid 19 Homeopathy District Medical Office](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6394897-thumbnail-3x2-hj.jpg?imwidth=3840)