ETV Bharat / state

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അയ്യനെ കാണാൻ ഭക്തർ നാളെ മുതൽ മല ചവിട്ടും - സന്നിധാനം

ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ 48 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് കരുതണം

sabarimala  sree dharmasastha temple  pathanamthitta  sannidanam  ശബരിമല  ശ്രീ ധർമ്മശാസ്താ ക്ഷേത്രം  പത്തനംതിട്ട  സന്നിധാനം  ശബരിമല നട തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അയ്യനെ കാണാൻ ഭക്തർ നാളെ മുതൽ മല ചവിട്ടും
author img

By

Published : Oct 16, 2020, 11:45 AM IST

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദര്‍ശനം അനുവദിക്കുന്നത്. ഏഴ് മാസത്തെ ഇടവേളക്കു ശേഷമാണ് സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എകെ സുധീർ നമ്പൂതിരി നട തുറക്കും. ഇന്ന് ശബരിമലയിൽ പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും ഇന്ന് നടക്കും.

വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസവും 250 പേർക്ക് മാത്രമാണ് പ്രവേശനം. ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ 48 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് കരുതണം. പമ്പയിൽ കുളിക്കാൻ അനുമതി ഉണ്ടാവില്ലെങ്കിലും സ്‌നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്, ബാത്റൂം സൗകര്യങ്ങൾ പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയപ്പഭക്തന്മാരുടെ മല കയറ്റവും ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തർ കൊടിമരത്തിന് വലതു വശത്തു കൂടെ ദർശനത്തിനായി പോകണം. അയ്യപ്പന്മാർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് ദർശനം നടത്താനായി പ്രത്യേക അടയാളങ്ങൾ നടപ്പന്തൽ മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും വരിയിലൂടെ വേണം ഭക്തർ ദർശനം നടത്തി നീങ്ങാൻ. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി ഭക്തർക്ക് മലയിറങ്ങാം. ഭക്തർ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറിൽ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവർക്ക് അഭിഷേകം ചെയ്‌ത നെയ്യ് നൽകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കുകയും അന്നദാനം ചെറിയ തോതിൽ നടക്കുകയും ചെയ്യും. ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി ശബരിമലയിൽ താമസ സൗകര്യം ഉണ്ടാകില്ല. പതിവ് പൂജകൾക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ, എന്നിവ ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.