ETV Bharat / state

ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം; ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട് - ശബരിമല ഉത്രം മഹോത്സവം

മീനമാസ പൂജകൾ പൂർത്തിയാക്കി നാളെ അടയ്ക്കുന്ന ക്ഷേത്ര തിരുനട വിഷു ഉൽസവത്തിനായി ഏപ്രിൽ 10ന് തുറക്കും. ഏപ്രിൽ 15നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18 ന് വീണ്ടും നട അടയ്ക്കും.

ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം  ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട്  SABARIMALA TEMPLE UTHRAM MAHOLSAVAM  SABARIMALA TEMPLE  SABARIMALA TEMPLE UTHRAM MAHOLSAVAM AARATTU  ശബരിമല ഉത്രം മഹോത്സവം  SABARIMALA
ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം; ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട്ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം; ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട്
author img

By

Published : Mar 18, 2022, 8:37 PM IST

Updated : Mar 18, 2022, 10:56 PM IST

പത്തനംതിട്ട: ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു. ഇന്ന് (18.03.22) രാവിലെ 9 മണിയോടെ ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12 ന് പമ്പയിൽ ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ആറാട്ട് പൂജകളും ആറാട്ടും നടന്നു.

ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം; ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട്

ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് എന്നിവർ ആറാട്ടിന് പമ്പയിൽ എത്തിയിരുന്നു. നിരവധി ഭക്തർ ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നിരുന്നു. ആറാട്ടിന് ശേഷം അയ്യപ്പ സ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു. വൈകുന്നേരം 5 മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു.

ALSO READ: രാജ്യസഭ തെരഞ്ഞെടുപ്പ്; എ.എ റഹീമും പി. സന്തോഷ്‌കുമാറും പത്രിക നല്‍കി

ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി രാത്രി 8 മണിയോടെ കൊടിയിറക്ക് ചടങ്ങ് നടന്നു. പിന്നാലെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. നാളെ (19.03.22) പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

മീനമാസ പൂജകൾ പൂർത്തിയാക്കി നാളെ അടയ്ക്കുന്ന ക്ഷേത്ര തിരുനട വിഷു ഉൽസവത്തിനായി ഏപ്രിൽ 10ന് തുറക്കും. ഏപ്രിൽ 15നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18 ന് വീണ്ടും നട അടയ്ക്കും.

പത്തനംതിട്ട: ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു. ഇന്ന് (18.03.22) രാവിലെ 9 മണിയോടെ ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12 ന് പമ്പയിൽ ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ആറാട്ട് പൂജകളും ആറാട്ടും നടന്നു.

ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം; ഭക്തിയുടെ നിറവിൽ പമ്പയിൽ ആറാട്ട്

ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് എന്നിവർ ആറാട്ടിന് പമ്പയിൽ എത്തിയിരുന്നു. നിരവധി ഭക്തർ ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നിരുന്നു. ആറാട്ടിന് ശേഷം അയ്യപ്പ സ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു. വൈകുന്നേരം 5 മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു.

ALSO READ: രാജ്യസഭ തെരഞ്ഞെടുപ്പ്; എ.എ റഹീമും പി. സന്തോഷ്‌കുമാറും പത്രിക നല്‍കി

ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി രാത്രി 8 മണിയോടെ കൊടിയിറക്ക് ചടങ്ങ് നടന്നു. പിന്നാലെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. നാളെ (19.03.22) പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

മീനമാസ പൂജകൾ പൂർത്തിയാക്കി നാളെ അടയ്ക്കുന്ന ക്ഷേത്ര തിരുനട വിഷു ഉൽസവത്തിനായി ഏപ്രിൽ 10ന് തുറക്കും. ഏപ്രിൽ 15നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18 ന് വീണ്ടും നട അടയ്ക്കും.

Last Updated : Mar 18, 2022, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.