പത്തനംതിട്ട: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് ഉഷപൂജ, കലശാഭിഷേകം, കളഭാഭിഷേകം എന്നിവ പൂർത്തിയാക്കി 12.30 ന് ഉച്ചപൂജയും കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറന്ന്, ദീപാരാധന, പടിപൂജ, അത്താഴപൂജ എന്നിവ പൂർത്തിയാക്കി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
ചിത്തിര ആട്ട തിരുനാളിന്‍റെ ഭാഗമായി നവംബര്‍ 12ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട വീണ്ടും തുറക്കും. 13 ന് പൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. ശേഷം 15 ന് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും 15 ന് നടക്കും.