ETV Bharat / state

സജ്ജം സന്നിധാനം; കേരള പൊലിസിന്‍റേത് മികച്ച സേവനമെന്ന് ദേവസ്വം പ്രസിഡന്‍റ്

Police did well In Sabarimala Rush Hours : വര്‍ധിച്ച തിരക്ക് നിയന്ത്രിക്കുക, ഭക്തരെ സുരക്ഷിതമായി പതിനെട്ടാം പടി കയറ്റിവിടുക,എന്നിങ്ങനെ പിടിപ്പത് ജോലിയാണ് പൊലീസിന് സന്നിധാനത്തുള്ളത്. എല്ലാം ഭംഗിയായി നിര്‍വഹിക്കുകയാണ് ഡ്യൂട്ടിയിലുള്ള എല്ലാവരും

sabarimala news  makaravilakku news  police at sabarimala  ശബരിമല  സന്നിധാനം  ശബരിമലയിലെ തിരക്ക്
Police did well In Sabarimala Rush Hours
author img

By ETV Bharat Kerala Team

Published : Jan 8, 2024, 6:48 PM IST

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പൊലീസും(Police did well In Sabarimala Rush Hours). മകരവിളക്ക് ഉൽസവത്തിനായി നടതുറന്ന ഡിസംബർ 30 മുതൽ ഇന്നു വരെ വൻ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

ഓരോ ദിവസവും ശരാശരി 1 ലക്ഷം ഭക്തർ വീതം പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി മലയിറങ്ങുന്നുണ്ട്. പുൽമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വർദ്ധനയുണ്ട്. ഭക്തരുടെ തിരക്ക് വർദ്ധിച്ചിട്ടും എല്ലാ ഭക്തർക്കും സുഗമമായ അയ്യപ്പ ദർശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ചുമതലയും തിരക്ക് നിയന്ത്രണവും സംസ്ഥാന പൊലീസ് സേനാംഗങ്ങൾ സന്നിധാനത്ത് കൃത്യമായി നിര്‍വഹിക്കുന്നത്.

ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ലൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മാളികപ്പുറങ്ങൾക്കുമായി ദർശനത്തിന് തിരുമുറ്റത്ത് ഒരുക്കിയിട്ടുള്ള പ്രത്യേക ഗേറ്റ് സംവിധാനം ഭക്തർക്ക് ഏറെ സഹായകരമാണെന്ന് ഭക്തര്‍ തന്നെ പറയുന്നുണ്ട്.

പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പൻമാർക്ക് അതുകൊണ്ട് തന്നെ നല്ല ദർശനമാണ് സാധ്യമാകുന്നത്. മാളികപ്പുറങ്ങളും പ്രായമായവരും കുട്ടികളും അടക്കം പതിനെട്ടാംപടി കയറുമ്പോൾ അവർക്ക് അപകടം പറ്റാതെ സുരക്ഷിതമായി അവരെ പതിനെട്ടു പടികളും കയറ്റി ഡ്യൂട്ടിയിലുള്ള പൊലീസ് അവർക്ക് അയ്യപ്പദർശനത്തിനായി വഴി ഒരുക്കുകയാണ്.

അയ്യപ്പ ഭക്തരോട് സംയമനത്തോടെയും നല്ല രീതിയിലുമുള്ള പെരുമാറ്റവും ഇടപെടലും നടത്തണമെന്നും ഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്‌തു കൊടുക്കണമെന്നുമുള്ള നിർദ്ദേശമാണ് ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയിലുള്ള ദേവസ്വം ഗാർഡു മാർക്കും ദേവസ്വം ജീവനക്കാർക്കും പൊലീസും തിരുവിതാംകൂർ ബോർഡും നല്‍കിയിട്ടുള്ളത്.

ഭക്തർക്ക് നേരെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആവിഷയത്തെ ഗൗരവത്തോടെ കണ്ട് പൊലീസുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഭക്തരുടെ സുഗമവും സുരക്ഷിതവുമായ ദർശനത്തിന് ദേവസ്വം ബോർഡും പൊലീസും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് സന്നിധാനതത്ത് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി എല്ലാപേരും കൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ദിവസത്ത തിരക്ക് കണക്കിലെടുത്ത് 14-ാം തീയതി 50000 പേർക്കും 15-ാം തീയതി 40000 പേർക്കും മാത്രമെ ഓൺലൈൻവെർച്വൽ ക്യൂ ടിക്കറ്റ് നൽകിയിട്ടുള്ളൂ. സ്പോട്ട് ബുക്കിംഗ് സംവിധാനം 10-ാം തീയതി മുതൽ ഉണ്ടായിരിക്കില്ല. ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പൻമാർ അവരുടെ സുരക്ഷയെ മുൻനിറുത്തി ദേവസ്വം ബോർഡും പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ്, ഫോറസ്റ്റ്, കെ.എസ്. ആർ റ്റിസി, മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും മുഖവിലക്കെടുത്ത് തീർത്ഥാടനം നടത്തി മടങ്ങണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.