ETV Bharat / state

മകരവിളക്ക് തീർഥാടനം: ശബരിമലയിൽ നടവരുമാനം 128 കോടി കവിഞ്ഞു

അപ്പം വിൽപ്പനയിലൂടെ 5.98 കോടി രൂപയും, അരവണ വിൽപ്പനയിലൂടെ 51 കോടിരൂപയും ലഭിച്ചു

SABARIMALA REVENUE  SABARIMALA REVENUE CROSSES 128 CRORES  MAKARAVILAKKU PILGRIMAGE SABARIMALA  MAKARAVILAKKU  ശബരിമലയിൽ നടവരുമാനം 128 കോടി കവിഞ്ഞു  ശബരിമല വരുമാനം  മകരവിളക്ക് ഉത്സവം  മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനം സജ്ജം
മകരവിളക്ക് തീർഥാടനം: ശബരിമലയിൽ നടവരുമാനം 128 കോടി കവിഞ്ഞു
author img

By

Published : Jan 13, 2022, 8:49 PM IST

പത്തനംതിട്ട: ശബരിമലയിൽ ഇക്കൊല്ലം നടവരവ് 128 കോടി രൂപ (128,84,57,458) കടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ അറിയിച്ചു. ഇതിൽ അപ്പം വിൽപ്പന വഴി ലഭിച്ച 5.98 (5,98,09960) കോടി രൂപയും, അരവണ വിൽപ്പനയിലൂടെ ലഭിച്ച 51 കോടി (51,47,42230) രൂപയും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങളോടെ മകരവിളക്ക് ദര്‍ശനം നടത്താൻ സന്നിധാനത്ത് എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും കെ അനന്തഗോപന്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്. 14 ന് ഉച്ചകഴിഞ്ഞ് നാലു മണിയോടെ മരക്കൂട്ടത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ഉപചാരപൂര്‍വം സ്വീകരിച്ച് ആനയിക്കും. വൈകിട്ട് ആറിന് സന്നിധാനത്തെത്തുന്ന തിരുവാഭരണം ഭഗവാനെ അണിയിച്ച് 6.45 ന് ദീപാരാധന നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം; തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്

എല്ലാ ഭക്തര്‍ക്കും മകരജ്യോതി ദര്‍ശനം നടത്താന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷിതമായ മകരളവിളക്ക് ദര്‍ശനമാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.