പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ ട്രാൻസ്‌ജെൻഡറിന് സ്ത്രീ ലക്ഷണം ഉണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തി പൊലീസ് മടക്കി അയച്ചു. ചെന്നൈയിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്. വ്യാഴാഴ്‌ച വൈകിട്ട് 6 മണിക്ക് സന്നിധാനം നടപ്പന്തലില്‍വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം ശബരിമല സന്നിധാനം പൊലീസ്, ദര്‍ശനം അനുവദിക്കാതെ തിരികെ അയയ്‌ക്കുകയായിരുന്നു.