ETV Bharat / state

Sabarimala : പത്തനംതിട്ടയില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള വഴികള്‍ പുനസ്ഥാപിച്ചു - pwd on Roads to Sabarimala

വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് Sabarimala അടക്കമുള്ള പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ട വഴിയാണ് പുനസ്ഥാപിച്ചത്

Sabarimala pathanamthitta pwd  pathanamthitta reopened roads  reopened roads to different routs Sabarimala  KERALA RAINS SABARIMALA PWD  DESPITE KERALA RAINS FLOODS  KERALA NEWS RAINS  പത്തനംതിട്ട ശബരിമല തീര്‍ഥാടകര്‍  പൊതുമരാമത്ത് വകുപ്പ് ശബരിമല വെള്ളക്കെട്ട്  പത്തനംതിട്ട കനത്ത മഴ  പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രി
Sabarimala: പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വഴി പുനസ്ഥാപിച്ചു
author img

By

Published : Nov 16, 2021, 3:31 PM IST

പത്തനംതിട്ട : ശബരിമലയടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വഴി പുനസ്ഥാപിച്ചതായി പൊതുമരാമത്ത് വകുപ്പ്. മഴ കനത്ത സാഹചര്യത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് വഴി തിരിച്ചുവിട്ടത്. യാത്രാപ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ചില റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചു. അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.

ഈ സാഹചര്യത്തില്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചത്. പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം കൈപ്പട്ടൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.

ALSO READ: Kerala Rain Update: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; 9 ജില്ലകളിൽ യെല്ലോ അലർട്ട്

പന്തളം-ഓമല്ലൂര്‍, പന്തളം കൈപ്പട്ടൂര്‍ റോഡില്‍ യാത്ര ചെയ്യാനുള്ള തീര്‍ഥാടകര്‍ ഉള്‍പ്പടെയുള്ളവര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

കൊച്ചാലുംമൂട്- പന്തളം റോഡില്‍ തടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരേണ്ടുന്ന തീര്‍ഥാടകര്‍ക്ക് കൊല്ലക്കടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി പോകാം. ഈ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണെന്നും പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.