പത്തനംതിട്ട: ശബരിമല സന്നിധിയെ ഭക്തി നിർഭരമാക്കി ആദ്യ ദിന പടി പൂജ. പുഷ്പാഭിഷേകത്തിന് ശേഷം സന്ധ്യാസമയം പതിനെട്ടാം പടിയിലാണ് വിശേഷാൽ പൂജ നടന്നത്. മേൽശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി കർമ്മങ്ങള്‍ക്ക് നേതൃത്വം നൽകി.
പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്.
അതേസമയം മണ്ഡല മകരവിളക്ക് തീർഥാടന തിരക്ക് കണക്കിലെടുത്ത് പ്രസാദ കൗണ്ടറുകളുടെ എണ്ണം വർധിപ്പക്കുമെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ അറിയിച്ചു. ശനിയാഴ്ച്ച മുതല്‍ രണ്ട് കൗണ്ടറുകള്‍ കൂടി അധികം തുടങ്ങനാണ് തീരുമാനം.
ALSO READ കൗമാരക്കാർക്കുള്ള വാക്സിനേഷൻ; കൊവിൻ രജിസ്ട്രേഷൻ ഇന്നുമുതൽ
മാളികപുറത്താണ് പുതിയ കൗണ്ടറുകള്‍ തുറക്കുന്നത്. നിലവില്‍ 10 കൗണ്ടറുകള്‍ അപ്പം അരവണ വിതരണത്തിനായി സന്നിധാനത്തുണ്ട്. ഇതില്‍ മൂന്ന് കൗണ്ടറുകള്‍ ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു. ആവശ്യമെങ്കില്‍ കൗണ്ടറുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം.