ETV Bharat / state

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 18 ന്; നറുക്കെടുക്കുക കൃത്തികേശ് വർമ്മയും പൗർണമി ജി വർമ്മയും - നറുക്കെടുപ്പ്

ശബരിമലയിലേയും മാളികപ്പുറത്തേയും ഒരു വർഷക്കാലത്തേക്കുള്ള മേൽശാന്തിമാരെ നറുക്കെടുക്കുക പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിച്ച കൃത്തികേശ് വർമ്മയും പൗർണമി ജി വർമ്മയും; നറുക്കെടുപ്പ് 18 ന്

Sabarimala  Malikappuram  Sabarimala Malikappuram priest selection  Panthalam Palace  ശബരിമല  മാളികപ്പുറം  മേൽശാന്തി  പന്തളം കൊട്ടാരം  പത്തനംതിട്ട  കൃത്തികേശ് വർമ്മ  പൗർണമി ജി വർമ്മ  നറുക്കെടുപ്പ്  സുപ്രീംകോടതി
ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 18 ന്; നറുക്കെടുക്കുക കൃത്തികേശ് വർമ്മയും പൗർണമി ജി വർമ്മയും
author img

By

Published : Oct 14, 2022, 5:31 PM IST

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തുലാം 1ന് (18/10/2022 ) സന്നിധാനത്തു വെച്ച് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുക്കുന്നത്. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ്മ തമ്പുരാനും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് ശബരിമലയിലേയും മാളികപ്പുറത്തേയും ഒരു വർഷക്കാലത്തേക്കുള്ള മേൽശാന്തിമാരെ നറുക്കെടുക്കാനായി കുട്ടികളെ തെരഞ്ഞെടുത്തത്.

2011 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് റിട്ട. ജസ്‌റ്റിസ് കെ.ടി തോമസിന്‍റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്. പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടേയും എറണാകുളം മംഗള മഠത്തിൽ പാർവതീ വർമ്മയുടേയും മകനാണ് കൃത്തികേശ് വർമ്മ. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കൃത്തികേശ്.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ. ഗിരീഷ് വർമ്മയുടേയും ഇടപ്പള്ളി ലക്ഷ്മി വിലാസത്തിൽ സരിത വർമ്മയുടേയും മകളാണ് പൗർണമി ജി.വർമ്മ. ദോഹയിലെ ഡൽഹി പബ്ളിക്ക് സ്ക്കൂൾ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്. കൃത്തികേശ് വർമ, പൗർണമി ജി വർമ്മ എന്നിവർ പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടേയും അനുഗ്രഹത്തോടെ ഒക്‌ടോബർ 17 ന് ഉച്ചക്ക് 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത വച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാവും ശബരിമലയിലേക്ക് യാത്ര ആരംഭിക്കുക. ഇവര്‍ക്കൊപ്പം രക്ഷിതാക്കളും സംഘം ഭാരവാഹികളുമുണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.