ETV Bharat / state

ശബരിമല മകരവിളക്ക്: സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കാൻ 1000 പൊലീസുകാരെകൂടി നിയോഗിക്കും

sabarimala makaravilakku:മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ്.

author img

By ETV Bharat Kerala Team

Published : Jan 13, 2024, 5:32 PM IST

sabarimala makaravilakku  സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കും  Heavy security at Sabarimala  മകരവിളക്ക് ഉത്സവം
sabarimala makaravilakku
DGP OF KERALA AT SABARIMALA

പത്തനംതിട്ട: ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്‌ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.

മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പൊലീസ് ഒരുക്കിയിട്ടുണ്ട് (sabarimala makaravilakku). മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്ത൪ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദ൪ശനത്തിനായി ഭക്ത൪ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേ൪ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം കോംപ്ലക്‌സിൽ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പൊലീസ് മേധാവി സന്ദ൪ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും സന്ദ൪ശിച്ചു. തുട൪ന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദ൪ശിച്ചു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി പ്രസാദം നൽകി പൊലീസ് മേധാവിയെ സ്വീകരിച്ചു. മേൽശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് ശേഷം അദ്ദേഹം മലയിറങ്ങി.

ദേവസ്വം കോൺഫറ൯സ് ഹാളിൽ നടന്ന വാ൪ത്താ സമ്മേളനത്തിൽ ദക്ഷിണ മേഖല ഐ.ജി സ്‌പ൪ജ൯ കുമാ൪, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്, ശബരിമല സ്പെഷ്യൽ ഓഫീസ൪ എസ്.സുജിത് ദാസ്, എ.എസ്.ഒ ആ൪. പ്രതാപ൯ നായ൪, എസ്.പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ് തുടങ്ങിയവ൪ പങ്കെടുത്തു.

മകര വിളക്ക് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു:ശബരിമലയില്‍ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെട്ടു (Sabarimala Thiruvabharanam Procession 2024). പരമ്പരാഗത പാതയിലൂടെ 15നു വൈകിട്ട് സന്നിധാനത്ത് എത്തും.
ഘോഷയാത്രയെ പന്തളം മണികണ്ഠൻ ആൽത്തറയിൽ അയ്യപ്പ സേവ സംഘം സ്വീകരിച്ചു.തിരുവഭരണ പെട്ടി തുറന്നുള്ള ആദ്യ ദർശനം കുളനട ദേവി ക്ഷേത്രത്തിലാകും. പരമ്പരാഗത പാതയിലൂടെയാകും തിരുവഭരണ ഘോഷയാത്ര കടന്നു പോകുന്നത്.

അസിസ്‌റ്റന്‍റ് കമാൻഡന്‍റ് എം സി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സംഘവും ബോംബ് സ്‌ക്വാടും തിരുവഭാരണ ഘോഷയാത്രയെ അനുഗമിച്ചു സുരക്ഷ ഒരുക്കും. തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമി റീജിയണല്‍ ഡയറക്‌ടർ എം ജി രാജേഷ്, അടൂര്‍ സ്‌റ്റേഷൻ ഓഫീസര്‍ വി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള 17 അംഗ സംഘവും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമുണ്ടാകും. 15 ന് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ 6ന് ഇവിടെ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ച്‌ സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.

Also Read: മകരജ്യോതി ദ൪ശനത്തിന് മണിക്കൂറുകൾ മാത്രം ; ഭക്ത൪ക്ക് പിഴവില്ലാത്ത സുഖദ൪ശനമൊരുക്കാ൯ അവസാനവട്ട ഒരുക്കത്തിൽ വകുപ്പുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.