ETV Bharat / state

കഠിനം പൊന്നയ്യപ്പാ...ദർശനം ലഭിക്കാത്തവർ പന്തളത്ത് കെട്ടഴിച്ചു നെയ്യഭിഷേകം നടത്തി മടങ്ങുന്നു, ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി - സന്നിധാനത്ത് തിരക്ക്

sabarimala devotees increases darshan time in malayalam ശബരിമലയിലെ തിരക്ക് കാരണം ദർശനം നടത്താൻ കഴിയാതെ മലയിറങ്ങുന്ന ഭക്തർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി മടങ്ങുന്നു.

sabarimala-devotees-increases-darshan-time

author img

By ETV Bharat Kerala Team

Published : Dec 12, 2023, 1:06 PM IST

ശബരിമലയില്‍ ദർശനം ലഭിക്കാത്തവർ പന്തളത്ത് കെട്ടഴിച്ചു നെയ്യഭിഷേകം നടത്തി മടങ്ങുന്നു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതെ വരുന്നതോടെ മലയിറങ്ങി പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തി ഇരുമുടിക്കെട്ട് അഴിച്ച്‌ നെയ്യഭിഷകം നടത്തി മടങ്ങുന്നതായി റിപ്പോർട്ടുകൾ. ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുകയാണ്. അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഭക്തർ ദർശനം പൂർത്തിയാക്കാതെ മടങ്ങുന്നത്.

കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘം കഴിഞ്ഞ ദിവസം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി കെട്ടഴിച്ചു നെയ്യഭിഷേകം ചെയ്തു മടങ്ങി. നിരവധി അയ്യപ്പ ഭക്തരാണ് പന്തളം ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി മടങ്ങുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നേരത്തെ കൊവിഡ് കാലത്ത് ഇത്തരത്തിൽ ഭക്തർ ക്ഷേത്രത്തിലെത്തി കെട്ടഴിച്ചു നെയ് തേങ്ങ ഉടച്ചു നെയ്യഭിഷേകം നടത്തിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ശബരിമലയിലെ തിരക്ക് കാരണം ദർശനം നടത്താൻ കഴിയാതെ മലയിറങ്ങുന്ന ഭക്തർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നും ഉൾപ്പടെ ഭക്തർ ഇത്തരത്തിൽ എത്തുന്നതായും ഭാരവാഹികൾ പറഞ്ഞു.

കുരുക്കഴിയാതെ സന്നിധാനം: ശബരിമലയിൽ ഇന്ന് (12.12.23) തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാംദിനവും ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തർ പറയുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങൾ മാത്രമെ നിലയ്ക്കലിലേക്ക് പോകാൻ അനുവദിക്കുന്നുള്ളൂ.

ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് പ്രതിഷേധം: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളിക്കയറി. ഇന്ന് (12.12.23) രാവിലെ 10:50 ഓടെയാണ് നന്ദൻകോടുള്ള ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളിക്കയറിയത്. ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോർഡ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

പുതിയ കെട്ടിടത്തിലാണ് 10 ഓളം വരുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആദ്യം തള്ളിക്കയറിയത്. തുടർന്ന് കെട്ടിടം പൊലീസ് അടച്ചു പൂട്ടി. പിന്നാലെ പഴയ കെട്ടിടത്തിലേക്ക് പ്രവർത്തകർ തള്ളികയറുകയായിരുന്നു. പിന്നീട് പ്രവർത്തകരെ കാന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെയെ പരമാവധി കയറ്റാൻ സാധിക്കൂ. ‌17 മണിക്കൂർ ആയിരുന്നു ദർശന സമയം. അത് ഒരു മണിക്കൂർ വർധിപ്പിച്ചു. വെർച്വൽ ക്യു 90000 ആയിരുന്നത് 80000 ആയി കുറച്ചു. സ്പോട് ബുക്കിങ് കുറച്ചു. അതനുസരിച്ച് ക്യു നിയന്ത്രിക്കാനാകുമെന്നാണ് മന്ത്രി പറയുന്നത്.

‘‘ഐജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീർഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്നമുണ്ട്. മറ്റ് പല മാർഗങ്ങളിലൂടെ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തർ സ്വയം നിയന്ത്രിക്കാൻ തയാറാകണം. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല’’. മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.