പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. നട അടക്കുന്നതിന് മുമ്പായി സഹസ്രകലശപൂജയും അഭിഷേകവും നടന്നു. ക്ഷേത്രനട തുറന്നിരുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടായിരുന്നു.
ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി നട വീണ്ടും തുറക്കും. ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ ചിങ്ങം ഒന്നിന് നറുക്കെടുത്തിരുന്നു.