ETV Bharat / state

'ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്', 20 വര്‍ഷത്തിലേറെയായി സന്നിധാനത്ത് മുഴങ്ങുന്ന ശബ്ദത്തിന് പിന്നിലുള്ളവര്‍ ഇവിടെയുണ്ട്… - ബെംഗളൂരു

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫോര്‍മേഷന്‍ സെന്‍ററിലെ ജീവനക്കാരാണ് ബെംഗളൂരു സ്വദേശി ആര്‍ എം ശ്രീനിവാസനും, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഗോപാലകൃഷ്‌ണന്‍ നായരും. 64കാരായ ഇരുവരും കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിവിധ ഭാഷകളില്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

sabarimala announcers  sabarimala  sabarimala announcer gopalakrishnan  ശബരിമല  ത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഗോപാലകൃഷ്‌ണന്‍  ദേവസ്വം ബോര്‍ഡ്  ബെംഗളൂരു  ശബരിമലയിലെ അനൗണ്‍സര്‍മാര്‍
'സ്വാമി ശരണം, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്...' ശബരിമലയില്‍ നിങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പ് നല്‍കുന്നത് ഗോപാലകൃഷ്‌ണനും ശ്രീനിവാസനും
author img

By

Published : Dec 3, 2022, 11:23 AM IST

പത്തനംത്തിട്ട: കഴിഞ്ഞ രണ്ട് ദശാബ്‌ദകാലമായി ശബരിമല അയ്യപ്പസന്നിധിയെ ശബ്‌ദമുഖരിതമാക്കുകയാണ് ആർ എം ശ്രീനിവാസനും എപി ഗോപാലകൃഷ്‌ണന്‍ നായരും. 64 കാരായ ഇരുവരും ദേവസ്വം ബോര്‍ഡിന്‍റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫോര്‍മേഷന്‍ സെന്‍റെറിലെ അനൗണ്‍സര്‍മാരാണ്. ഭക്തജനങ്ങള്‍ക്കാവശ്യമായ അറിയിപ്പുകള്‍ക്ക് പുറമെ 'ശ്രീ കോവില്‍', 'ഹരിവരാസനം' തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്.

തിരക്കിനിടെ നഷ്‌ടപ്പെടുന്ന വസ്‌തുക്കള്‍, ചെയ്യേണ്ടതും ചെയ്‌തു കൂടാത്തതുമായ ആചരാങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷ മുന്നറിയിപ്പുകള്‍, വഴിപാട് സമയ ക്രമീകരണം, ശ്രീകോവില്‍ അടയ്‌ക്കല്‍, തുറക്കല്‍ തുടങ്ങിയ വിവരങ്ങളും വിവിധ ഭാഷകളില്‍ ഇവിടെ നിന്നും ഭക്തരിലേക്കെത്തുന്നു.

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും അറിയിപ്പുകളും കൈമാറുന്ന രണ്ട് പേര്‍

ദിവസേന പതിനായിര കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്തുന്ന സന്നിധാനത്ത് അഞ്ച് ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്. ബെംഗളൂരു സ്വദേശി ആര്‍ എം ശ്രീനിവാസന്‍ കഴിഞ്ഞ 24 വര്‍ഷമായി തെലുഗ്, കന്നഡ, തമിഴ് ഭാഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പത്തനംതിട്ട കോഴഞ്ചേരിക്കാരന്‍ എപി ഗോപാലകൃഷ്‌ണന്‍ നായര്‍ 21 വര്‍ഷമായി മലയാളത്തിലാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇവര്‍ക്ക് കൂട്ടായി അഖില്‍ അജയ് മൂന്ന് വര്‍ഷമായി ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

ശബരിമലയുടെ ചരിത്രവും ഐതിഹ്യവും ഭക്തലക്ഷങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നതിന്‍റെ ആഹ്ളാദത്തെ കുറിച്ചാണ് കലാനിലയം നാടകവേദി അനൗണ്‍സറില്‍ നിന്നും അയ്യപ്പസന്നിധിയിലേക്കെത്തിയ ഗോപാലകൃഷ്‌ണന് പറയാനുള്ളത്. അതേസമയം ബിഎസ്‌എഫ് ഭടനില്‍ നിന്നും അനൗണ്‍സറാവുകയും അയ്യപ്പ സന്നിധി തന്‍റെ ജീവിതത്തെ മാറ്റി മറിച്ച അനുഭവവുമാണ് ശ്രീനിവാസന് പങ്കു വയ്ക്കാനുള്ളത്.

പിന്നിട്ട വര്‍ഷങ്ങളിലെ സംഭവബഹുലമായ ഓര്‍മകളും ഇവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കുഞ്ഞു കുട്ടികള്‍ ഉള്‍പ്പടെ നിരവധി അയ്യപ്പന്മാരായിരുന്നു മുന്‍കാലങ്ങളില്‍ കൂട്ടം തെറ്റിയിരുന്നത്. ഉറ്റവരില്‍ നിന്ന് കുറച്ചുനേരത്തേക്കുണ്ടാകുന്ന വേര്‍പിരിയലും പിന്നീട് അവരെ കണ്ടെത്തുമ്പോഴുള്ള ആഹ്ളാദവും ആനന്ദകണ്ണീരും ഇവര്‍ ഓര്‍ക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇപ്പുറം സാധാരണ നിലയിലേക്ക് അയ്യപ്പ സന്നിധി നീങ്ങുന്നതിന്‍റെ സന്തോഷവും ഇരുവരും പ്രകടിപ്പിച്ചു. കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവർ തിരിച്ചറിയൽ കാർഡുകൾ കുട്ടികളുടെ കഴുത്തിൽ ധരിപ്പിക്കുക, തിരക്കുകളിൽ കൂട്ടം തെറ്റാതെ നോക്കുക തുടങ്ങിയ നിർദേശങ്ങളാണ് ശ്രീനിവാസിനും ഗോപാലൻകൃഷ്‌ണന്‍ നായർക്കും നൽകാനുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.