ETV Bharat / state

ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും സഹായത്തിനായി പൊലീസ് ഹെൽപ്‌ലൈൻ നമ്പർ

author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:01 AM IST

Sabarimala 24 hours police helpline number: ശബരിമലയിലെത്തുന്ന തീർഥാടകർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഹെൽപ്‌ലൈൻ നമ്പർ സജ്ജം. 14432 എന്ന നമ്പറിലായിരിക്കും സേവനങ്ങൾ ലഭ്യമാവുക.

Sabarimala news  Sabarimala 24 hours police helpline number  Sabarimala police helpline number in all languages  Helpline number for Sabarimala pilgrims  Sabarimala police helpline number  ശബരിമല വാർത്തകൾ  ശബരിമല സേവനങ്ങൾ  ശബരിമല പോലീസ് ഹെൽപ്‌ലൈൻ നമ്പർ  ശബരിമല പോലീസ് ഹെൽപ്‌ലൈൻ നമ്പർ സേവനങ്ങൾ  ശബരിമല ഹെൽപ്‌ലൈൻ നമ്പർ  ശബരിമല  Sabarimala season 2023  ശബരിമല തീർത്ഥാടനം
24 hours police helpline number in Sabarimala

പത്തനംതിട്ട : ശബരിമലയിൽ വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പൊലീസ് ഹെൽപ്‌ലൈൻ (Sabarimala police helpline number) നമ്പർ പ്രവർത്തന സജ്ജമായി. 14432 എന്ന നമ്പറിൽ വിളിച്ചാലായിരിക്കും തീർഥാടകർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാവുക. നമ്പർ 24 മണിക്കൂറും പ്രവർത്തന നിരതമായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി വി അജിത് ഐപിഎസ് അറിയിച്ചു.

മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിളിക്കാവുന്നതാണ്. വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പൊലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്.

2016-17 സീസൺ മുതലാണ് ഈ സൗകര്യം ലഭ്യമാക്കി തുടങ്ങിയത്. നമ്പറിന്‍റെ കൺട്രോൾ റൂം പ്രവർത്തനത്തിനായി ഒരു എസ്ഐയുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ സ്ഥാപിച്ചിരുന്നു, കെ എസ് ആർ ടി സി ബസുകളിലും പതിച്ചിരുന്നു.

സേവനങ്ങൾ ഇങ്ങനെ : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും വിവിധ വിവരങ്ങൾ അന്വേഷിച്ചറിയുന്നതിനും, പരിഹാരങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്‌ലൈൻ നമ്പർ. വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിങ്, ദർശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജ സമയങ്ങൾ, വാഹനങ്ങളുടെ വർക്ക്‌ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

അടുത്തിടെയാണ് ശബരിമലയിൽ ഭക്തർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്‍റെ നേതൃത്വത്തിൽ 'അയ്യൻ ആപ്പ്' നിർമിച്ചത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ ലഭ്യമാവുന്ന വിവിധ സേവനങ്ങൾ ഭക്തർക്ക് ആപ്പ് വഴി അറിയാനാവും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മലയാളം, തമിഴ്, കന്നട, തെലുഗു എന്നീ അഞ്ച് ഭാഷകളിൽ ആപ്പ് ലഭ്യമാണ്.

സന്നിധാത്തേക്കുള്ള ദൂരം, മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളും ഭക്തർ പാലിക്കേണ്ട ആചാര്യ മര്യാദകളും പൊതുനിർദേശങ്ങളും അയ്യൻ ആപ്പിൽ ലഭ്യമാണ്. വിവിധ ഹെൽപ്‌ലൈൻ നമ്പറുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also read: ശബരിമലയില്‍ ഭക്തര്‍ക്ക് സഹായമായി 'അയ്യൻ' ആപ്പ്; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.