ETV Bharat / state

ശബരിമലയിൽ രണ്ടു ദിവസത്തെ വരുമാനം 4.75 കോടി; പുതുവര്‍ഷത്തലേന്ന് വൻ തിരക്ക് - covid protocol violation at sabarimala

രണ്ട് കോടി നടവരുമാനമായും 2.75 കോടി അപ്പം, അരവണ വില്‍പ്പയിലൂടെയുമാണ് ലഭിച്ചത്.

ശബരിമല വരുമാനം വര്‍ധനവ്  മകരവിളക്ക് ശബരിമല വരുമാനം  ശബരിമല ദര്‍ശനം തിരക്ക്  സന്നിധാനം അരവണ വില്‍പ്പന  sabarimala revenue rise  sabarimala makaravilakku festival latest  covid protocol violation at sabarimala  ശബരിമല കൊവിഡ് ലംഘനം
ശബരിമലയിൽ രണ്ടു ദിവസത്തെ വരുമാനം 4.75 കോടി; ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് പുതുവര്‍ഷത്തലേന്ന്
author img

By

Published : Jan 2, 2022, 3:40 PM IST

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നപ്പോൾ ശബരിമലയിൽ വരുമാനത്തിൽ കാര്യമായ വർധനവുണ്ടായി. നട തുറന്ന് ആദ്യ രണ്ട് ദിവസത്തിൽ 4 കോടി 75 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ തിരക്കിന് നേരിയ ശമനമുണ്ടായിട്ടുണ്ട്.

കൂടുതല്‍ ഭക്തർ ദര്‍ശനം നടത്തിയത് പുതുവര്‍ഷത്തലേന്ന്

ഞായറാഴ്‌ച (02.12.22) രാവിലെ മാത്രമാണ് വലിയ തിരക്ക് ഉണ്ടായത്. പിന്നീട് തിരക്ക് കുറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് ശേഷം രണ്ട് ദിവസമായി 90,000 പേരാണ് മല ചവിട്ടിയത്. തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ അപ്പം, അരവണ കൗണ്ടര്‍ ഉള്‍പ്പടെ അധികമായി തുറന്നു.

ഡിസംബര്‍ 31, ജനുവരി 1 തിയതികളിലെ വരുമാനമാണ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. ഇതില്‍ രണ്ട് കോടി നടവരുമാനമാണ്. ബാക്കി അപ്പം അരവണ വില്‍പ്പനയിലൂടെ ലഭിച്ചതാണ്.

മാസ്‌ക് ധരിക്കാത്തതിന് നടപടി

കൊവിഡ്‌ മാനദണ്ഡം പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ ഗോപിനാഥിന്‍റേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ ഹരീഷിന്‍റേയും നേതൃത്വത്തില്‍ മരക്കൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്‌ത 25 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

തൊഴിലാളികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.

Also read: ഗുരുവായൂരില്‍ നിരോധിത നോട്ടുകള്‍ ലഭിക്കുന്നത് തുടര്‍ക്കഥ ; ഒടുവില്‍ കിട്ടിയത് 64,000 രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.