പത്തനംതിട്ട: ജില്ലയിൽ ആദ്യ കൊവിഡ് 19 രോഗം റിപ്പോർട്ട് ചെയ്‌ത റാന്നിയിലെ മൂന്നംഗ കുടുംബം ആശുപത്രി വിട്ടു. ഇവർക്കൊപ്പം അഡ്‌മിറ്റായ രണ്ട് ബന്ധുക്കളും ഡിസ്‌ചാർജ് ആയി. ഇറ്റലിയിൽ നിന്ന് എത്തിയ ഇവർക്ക് മാർച്ച് എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു പേർക്കും മൂന്നാഴ്ച്ച നീണ്ട ചികിത്സയിലൂടെയാണ് രോഗം മാറിയത്. ഇവർ 14 ദിവസം കൂടി വീടുകളിൽ നിരീക്ഷണത്തിലായിക്കും. നിലവിൽ 21 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശത്തു നിന്നും തിരിച്ചെത്തിയ 3933 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3216 പേരും ഉൾപ്പെടെ 7744 പേര്‍ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.അതേ സമയം ലോക്ക് ഡൗൺ ലംഘനത്തിന് 2 ദിവസങ്ങളിലായി 600 കേസുകളാണ് ജില്ലയിൽ രജിസ്ട്രർ ചെയ്‌തത്. ഇത്രയും കേസുകളിലായി 589 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും 481 വാഹനങ്ങൾ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
കൊവിഡ് 19: റാന്നിയിലെ മൂന്നംഗ കുടുംബം ആശുപത്രി വിട്ടു - റാന്നി
ഇവർക്കൊപ്പം അഡ്‌മിറ്റായ രണ്ട് ബന്ധുക്കളും ഡിസ്‌ചാർജ് ആയി. മൂന്നാഴ്ച്ച നീണ്ട ചികിത്സയിലൂടെയാണ് ഇവർക്ക് രോഗം മാറിയത്. ഇവർ 14 ദിവസം കൂടി വീടുകളിൽ നിരീക്ഷണത്തിലായിക്കും.