ETV Bharat / state

റെയില്‍വേയില്‍ ജോലി! വൃദ്ധയുടെ വാക്ക് വിശ്വസിച്ച യുവതികള്‍ക്ക് നഷ്ടമായത് 18 ലക്ഷം - pathanamthitta todays news

തട്ടിപ്പിന് വിധേയരായത് വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരുടെ മക്കള്‍!

റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  ജോലി വാഗ്‌ദാന തട്ടിപ്പില്‍ വായോധിക അറസ്റ്റിൽ  പത്തനംതിട്ട വാര്‍ത്ത  pathanamthitta todays news  railway job offer fraud
റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 18 ലക്ഷം തട്ടി; വായോധിക അറസ്റ്റിൽ
author img

By

Published : Dec 17, 2021, 7:46 AM IST

പത്തനംതിട്ട: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സഹോദരിമാരായ യുവതികളിൽ നിന്നും 18 ലക്ഷം തട്ടിയ വായോധിക അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് അനിഴം വീട്ടില്‍ ഗീത റാണിയെയാണ് (63) പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തത്. ചെട്ടികുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ ക്ലര്‍ക്കായിരുന്നു ഇവർ.

ഇരയായത് റെയില്‍വേ മുന്‍ ഉദ്യോഗസ്ഥന്‍റെ മക്കള്‍

സമാനമായ നിരവധി തട്ടിപ്പുകേസുകളില്‍ ഗീത പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പന്തളം മുളമ്പുഴ സ്വദേശിയായ റെയിൽവേയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍റെ മക്കളാണ് തട്ടിപ്പിന് ഇരകളായ യുവതികള്‍. അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍, ക്ലര്‍ക്ക് തസ്‌തികകളില്‍ ജോലി വാഗ്‌ദാനം ചെയ്യുകയും വ്യാജനിയമന ഉത്തരവ് നൽകിയുമാണ് സ്‌ത്രീ പണം തട്ടിയത്. 2013 മുതൽ ഇവർ സമാന തട്ടിപ്പുകൾ നടത്തിവരികയായിരുന്നു.

2019 ഫെബ്രുവരിയില്‍ ജോലിയ്ക്കായി ചെന്നൈയിൽ എത്തിയ യുവതികള്‍ ഇവിടെവച്ച്‌ ഒറ്റപ്പാലം സ്വദേശി രാജേഷ് എന്നയാളെ പരിചയപ്പെട്ടിരുന്നു. ഇയാൾ തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശി പ്രകാശ് എന്നയാളുടെ ഫോൺ നമ്പർ യുവതികൾക്ക് നൽകി. പ്രകാശാണ് ഗീത റാണിയെ യുവതികൾക്ക് പരിചയപ്പെടുത്തിയത്. റെയില്‍വേയിൽ ജോലിക്കാരിയാണെന്ന വ്യാജേനയാണ് ഗീത യുവതികളുമായി അടുപ്പം ഉണ്ടാക്കിയത്.

വിശ്വാസത്തിലെടുക്കാന്‍ അഭിമുഖം

യുവതികളെ വിശ്വാസത്തിലെടുത്ത ശേഷം റെയിൽവേയിൽ ഇവർക്ക് ജോലി നല്‍കാമെന്ന് പറഞ്ഞു ചെന്നൈയിലേക്ക് വിളിപ്പിച്ചു. ചെന്നൈയിലെത്തിയ യുവതികളെ വിശ്വസിപ്പിക്കുന്ന തരത്തിൽ റെയിൽവേ ജോലിക്കായി അഭിമുഖം നടത്തി. ഇതിനുശേഷം യുവതികൾക്ക് ജോലിയ്ക്കുള്ള വ്യാജ നിയമന ഉത്തരവും നല്‍കി. പ്രകാശാണ് വ്യാജ നിയമന ഉത്തരവ് തയാറാക്കിയത്. തുടർന്ന് ചെന്നൈയില്‍ തന്നെ യുവതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

ജോലി ഉറപ്പായെന്ന വിശ്വാസത്തിൽ ഗീത റാണി ആവശ്യപ്പെട്ടതനുസരിച്ച് യുവതികൾ പണം നൽകി. നാലു തവണയായി 18 ലക്ഷം രൂപയാണ് ഗീത റാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്. നിയമന ഉത്തരവ് വ്യാജമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് യുവതികൾ പരാതി നൽകുന്നത്. അടൂർ, ചവറ, അഞ്ചാലുംമൂട്, തൃശൂര്‍, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ ഇവർ പ്രതിയാണ്. നിരവധി തട്ടിപ്പു കേസുകളിൽ ഇവർ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

ALSO READ: Pregnant woman Attacked; ഗർഭിണിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

തൃശൂരില്‍ വ്യാജ തങ്ക വിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുമ്പോഴാണ് വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസിൽ അറസ്റ്റിലാകുന്നത്. കൂട്ടുപ്രതികളെക്കുറിച്ച്‌ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പന്തളം എസ്‌.എച്ച്.ഒ എസ്.ശ്രീകുമാർ. എസ്.ഐ ജി ഗോപന്‍, എ.എസ്.ഐ. ജി അജിത്ത്, മഞ്ജുമോള്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.