ETV Bharat / state

പത്തനംതിട്ടയിൽ എസ്എസ്എല്‍സി പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയ്ക്കായി10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Preparations for SSLC examination  Pathanamthitta  എസ്എസ്എല്‍സി പരീക്ഷ  മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി  പത്തനംതിട്ട
പത്തനംതിട്ടയിൽ എസ്എസ്എല്‍സി പരീക്ഷയ്‌ക്കുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
author img

By

Published : Mar 31, 2021, 9:33 PM IST

പത്തനംതിട്ട: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷാനടത്തിപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയ്ക്കായി 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3711 കുട്ടികളും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 6658 കുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 168 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.

ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാദിവസങ്ങളില്‍ രാവിലെ സ്‌കൂളുകളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ല കലക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ഹരിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എസ്ബിഐ പ്രതിനിധി വി.വിജയകുമാര്‍, ഡിഇഒമാരായ എം.എസ് രേണുക ഭായ്, പ്രസീന, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രതിനിധി ലിന്‍സി.എല്‍.സ്ഖറിയ എന്നിവര്‍ പങ്കെടുത്തു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ഡിഡി ഓഫീസ് കേന്ദ്രീകരിച്ച് വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ 9074625992.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.