സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പൊലീസ്; മരിച്ച ആളെ കണ്ടെത്താൻ ശ്രമം തുടങ്ങി - മഞ്ഞത്തോട് രാമന്‍ ബാബു
Dead Body Exhumed : റാന്നി മഞ്ഞതോടിൽ ആളു മാറി സംസ്‌കരിച്ച മൃതദേഹമാണ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പുറത്തെടുത്തത്. മൃതദേഹം ഇനി പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ചതാരെന്ന് കണ്ടെത്താന്‍ മാധ്യമങ്ങളിൽ പരസ്യം നല്‍കും.
Published : Jan 8, 2024, 6:17 PM IST
പത്തനംതിട്ട: റാന്നി മഞ്ഞതോടിൽ ആളു മാറി സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു. റാന്നി തഹസില്‍ദാറുടെ നേതൃത്വത്തിലാണ് മണത്തറ മഞ്ഞത്തോട് കോളനിയിൽ സംസ്‌കരിക്കരിച്ച മൃതദേഹമാണ് പുറത്തെടുത്തത്. മൃതദേഹം ഇനി പൊലീസ്, മോര്‍ച്ചറിയില്‍ സൂക്ഷിക്കും. (Police Exhumed Body to Find the Deceased in Ranni)
മരിച്ചതാരെന്ന് കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിന്‍റെ ഭാഗമായി മാധ്യമങ്ങളിൽ പരസ്യം നല്‍കും. ബന്ധുക്കള്‍ എത്തിയാല്‍ മൃതദേഹം വിട്ടുനല്‍കും. ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പൊതു ശ്‌മശാനത്തില്‍ സംസ്‌ക്കരിക്കും.
കഴിഞ്ഞ ഡിസംബര്‍ 30 ന് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ വനത്തിനുള്ളിലെ റോഡരികില്‍ കണ്ടെത്തിയ മൃതദേഹമാണ് മഞ്ഞത്തോട് ആദിവാസി കോളനിയിലെ രാമന്‍ ബാബുവിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്‌കരിച്ചത്. 75 വയസുള്ള രാമന്‍ ബാബു കഴിഞ്ഞദിവസം മടങ്ങിയെത്തിയതോടെയാണ് സംസ്‌കരിച്ച മൃതദേഹം രാമൻ ബാബുവിന്‍റേത് അല്ലെന്ന് ബന്ധുക്കൾക്കും പൊലീസിനും മനസിലായത്. ഇലവുങ്കലിനടുത്ത് ളാഹ മഞ്ഞത്തോട് കോളനി നിവാസിയായ രാമൻ ബാബു മകനൊപ്പമാണ് താമസിച്ചിരുന്നത്. ഏതാനും ദിവസം മുൻപ് രാമനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. (Buried Person Returned)
ഡിസംബര്‍ 30 നാണ് നിലയ്ക്കലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശബരിമല തീര്‍ഥാടന പാതയില്‍ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേര്‍ന്ന് വയോധികന്‍റെ മൃതദേഹം പരിക്കുകളോടെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആദിവാസിക്ക് ഊരില്‍ ഉള്ള രാമൻ ബാബുവാണെന്ന് സംശയം വരികയും കുടുംബം എത്തി പരിശോധിക്കുകയുമായിരുന്നു.
രാമൻ അലഞ്ഞു തിരിയുന്ന സ്വഭാവവും, ഓര്‍മക്കുറവുമുള്ള ആളാണ്. ഊരിൽ നിന്ന് പോയാൽ ദിവസങ്ങള്‍ കഴിഞ്ഞ് തിരികെ എത്തുന്ന സ്വഭാവമാണ്. ശരീരത്തിലും വസ്ത്രങ്ങളിലും സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് മരിച്ചത് രാമനാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുന്നത്. രാമൻ ബാബുവിന് 7 മക്കൾ ആണുള്ളത്. മരിച്ചത് രാമൻ ബാബു ആണെന്ന് മക്കള്‍ എല്ലാവരും തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം മഞ്ഞത്തോട് വീടിന് സമീപം സംസ്‌ക്കരിക്കുകയായിരുന്നു.
Also Read: 'പരേതന്‍' തിരിച്ചെത്തി ; പുലിവാലുപിടിച്ച് പൊലീസ്, സംസ്‌കരിച്ചത് ആരെയെന്ന് അറിയാന്‍ അന്വേഷണം
പഞ്ചായത് അംഗത്തിന്‍റെ മൃതദേഹം റോഡരികില്‍: കാസർകോട് യുഡിഎഫ് പഞ്ചായത് അംഗത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ മൂന്നാം വാർഡ് അംഗം മൊഗർ ദിഡ്‌പയിലെ പുഷ്‌പ (45) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാർടേഴ്‌സിന് സമീപമുള്ള റോഡരികിൽ വീണ് കിടക്കുന്ന നിലയിലാണ് പുഷ്‌പയെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് വർഷമായി അസുഖത്തിന് ചികിത്സയിലായിരുന്നു. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് സംശയിക്കുന്നത്. മാധവനാണ് ഭർത്താവ്. മക്കൾ: ശരത്, സൗമിനി, സുരാജ്.