ETV Bharat / state

കൊയ്‌ത്ത് യന്ത്ര ഉടമയേയും ജീവനക്കാരേയും സിപിഎം പ്രവർത്തകര്‍ മര്‍ദിച്ചെന്ന് പരാതി - അപ്പർ കുട്ടനാട്

സംഭവത്തിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് മേഖലയിൽ കൊയ്‌ത്ത് നിർത്തിവച്ചു

കൊയ്ത്ത് യന്ത്ര ഉടമക്ക് മര്‍ദനം  സി പി എം പ്രവർത്തകരുടെ മര്‍ദനം  നിരണത്ത് സി പി എം ആക്രമണം  അപ്പർ കുട്ടനാട്  thiruvalla cpm workers
കൊയ്‌ത്ത് യന്ത്ര ഉടമ
author img

By

Published : Apr 18, 2020, 8:29 PM IST

പത്തനംതിട്ട: തിരുവല്ല നിരണത്ത് കൊയ്‌ത്ത് യന്ത്ര ഉടമയേയും ജീവനക്കാരേയും സിപിഎം പ്രവർത്തകര്‍ മര്‍ദിച്ചെന്ന് പരാതി. കൊയ്ത്ത് മെഷീൻ ഉടമ തമിഴ്‌നാട് സേലം സ്വദേശി രമേശിനാണ് നെല്ല് ചാക്ക് ലോറിയിലേക്ക് കയറ്റാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഹുക്ക് ഉപയോഗിച്ച് മർദനമേറ്റത്. സംഭവത്തില്‍ മൂന്ന് പ്രതികൾ പിടിയിൽ. സിപിഎം പ്രവർത്തകനായ അപ്പുക്കുട്ടൻ, നിഖിൽ, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഒളിവിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് മേഖലയിൽ കൊയ്‌ത്ത് നിർത്തിവച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ നിരണം അയ്യൻ കോനാരി പാടത്ത് ആയിരുന്നു സംഭവം.

കൊയ്‌ത്ത് യന്ത്ര ഉടമയേയും ജീവനക്കാരേയും സിപിഎം പ്രവർത്തകര്‍ മര്‍ദിച്ചെന്ന് പരാതി

കൊയ്‌ത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന ഉടമയുടേയും ജീവനക്കാരുടേയും ആവശ്യമാണ് തർക്കത്തിലും പിന്നീട് മർദനത്തിലും കലാശിച്ചത്. രാത്രിയിൽ ഉൾപ്പെടെ അധികസമയത്തും ജോലിചെയ്യാൻ തയ്യാറാണെന്ന് കൊയ്ത്ത് യന്ത്ര ജീവനക്കാർ അറിയിച്ചെങ്കിലും ചുമട്ടു തൊഴിലാളികൾ ഇതിന് വഴങ്ങിയില്ല. കൊയ്ത്ത് നടക്കാത്ത സാഹചര്യത്തിൽ തിരികെ പോകുമെന്ന് ഉടമകൾ അറിയിച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഉടമയെ മർദിക്കുന്നത് തടയാെനത്തിയപ്പോഴാണ് ജീവനക്കാർക്കും മർദനമേറ്റത്. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.