ETV Bharat / state

പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 18 കാരന്‍ റിമാൻഡില്‍ - 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 18 കാരന്‍ പിടിയില്‍

റാന്നി കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ആൽബിൻ വർഗീസ് ആണ് പിടിയിലായത്

Pathanamthitta pocso case young man arrested  17-year-old girl sexually abused by 18 old man  17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 18 കാരന്‍ പിടിയില്‍  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത
17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 18 കാരന്‍ പിടിയില്‍
author img

By

Published : Mar 29, 2022, 11:04 PM IST

പത്തനംതിട്ട : 17 കാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. റാന്നി കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ജിനു എന്ന ആൽബിൻ വർഗീസ് (18) ആണ് പിടിയിലായത്. വെച്ചൂച്ചിറ പൊലീസിന്‍റേതാണ് നടപടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ഈമാസം 26 ന് സ്‌കൂളിൽ പോയ പെൺകുട്ടി തിരിച്ചുവരാതിരുന്നതിനെ തുർന്ന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്‌തു. തുടർന്ന്, പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍, യുവാവ് സ്‌കൂട്ടറിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയതായി വ്യക്തമായി.

പിറ്റേന്ന്, വൈകിട്ട് നാല് മണിക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തി. വെച്ചൂച്ചിറ പൊലീസ് പെൺകുട്ടിയെ കൊല്ലം വനിത പൊലീസ് സ്റ്റേഷനിലേക്കും ആൽബിനെ കൊല്ലം ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. പിറ്റേന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പണം കണ്ടെത്താന്‍ സ്‌കൂട്ടര്‍ വിറ്റു : വിശദമായി ചോദിച്ചപ്പോൾ കഴിഞ്ഞ ഒന്നര വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. കൂടാതെ പ്രതി പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി. വെച്ചൂച്ചിറ പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.

ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്‌തതിനെതുടർന്ന് തിങ്കളാഴ്‌ച യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച സ്‌കൂട്ടർ, യാത്രക്കിടയിൽ കൈയിലെ പണം തീർന്നപ്പോൾ കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീഖ് എന്നയാൾക്ക് 8000 രൂപക്ക് പണയം വച്ചിരുന്നു.

ALSO READ | നടിയെ ആക്രമിച്ച കേസ് : 8 മണിക്കൂര്‍ പിന്നിട്ട് ദിലീപിന്‍റെ ചോദ്യം ചെയ്യല്‍

ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്‌ടര്‍ ജർലിൻ സ്‌കറിയ, എസ്‌.ഐ ജി സണ്ണിക്കുട്ടി, എ.എസ്‌.ഐ മാരായ അനിൽ കുമാർ, കൃഷ്‌ണൻകുട്ടി തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.