ETV Bharat / state

17കാരിയെ പീഡിപ്പിച്ച പ്രതി 7 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍ - PATHANAMTHITTA NEWS UPDATES

കൊല്ലം കടയ്‌ക്കല്‍ സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2016ലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്

pta pocso  Pocso case accused arrested in Pathanamthitta  17കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍  കൊല്ലം കടയ്‌ക്കല്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  PATHANAMTHITTA NEWS UPDATES  LATEST NEWS IN pATHANAMTHITTA
അറസ്റ്റിലായ പ്രതി പ്രശാന്ത് (35)
author img

By

Published : Jan 30, 2023, 10:51 PM IST

17കാരിയെ പീഡിപ്പിച്ച പ്രതി 7 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

പത്തനംതിട്ട : പ്രണയം നടിച്ച് പതിനേഴുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ഏഴ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കൊല്ലം കടയ്‌ക്കല്‍ സ്വദേശി പ്രശാന്താണ് (35) പിടിയിലായത്. അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2016ലാണ് കേസിനാസ്‌പദമായ സംഭവം.

സഹോദരന്‍റെ ചികിത്സയ്‌ക്കായി അടൂർ താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോഴാണ് പെണ്‍കുട്ടി പ്രതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഫോണിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കൊല്ലത്തെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമാക്കിയ സംഘത്തിന്, ഇയാള്‍ 2017ല്‍ എറണാകുളത്തും 2020ല്‍ കുന്നത്ത്നാടും, 2022ല്‍ ആലുവയിലും താമസിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂരില്‍ നിന്ന് ഇയാളെ പിടികൂടിയത്.

പെരുമ്പാവൂരിലെത്തിയ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക, ഇടുക്കി, തൃശൂർ, അങ്കമാലി എന്നിവിടങ്ങളില്‍ കഴിയുകയും ചെയ്‌തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളം കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും, മേൽവിലാസവും ഉപയോഗിച്ചാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ പ്രജീഷ് ടി ഡി, എസ് ഐ മനീഷ്.എം, സിപിഒമാരായ സൂരജ്.ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.