പത്തനംതിട്ട : മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ നിരീക്ഷണത്തിലാക്കി. പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിലെ കൊവിഡ് കെയര്‍ സെന്‍ററിലാണ് നിരീക്ഷണത്തിലാക്കിയത്. നാല് പേര്‍ ഗര്‍ഭിണികളായിരുന്നു. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
റെഡ് സോണില്‍ ഉള്‍പ്പെട്ട ഇതര സംസ്ഥാനത്ത് നിന്ന് അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് എത്തിയ 147 പേരില്‍ 63 പേരെ കൊവിഡ് കെയര്‍ സെന്‍ററിൽ നിരീക്ഷണത്തിലാക്കി. ഇതര സംസ്ഥാനത്ത് നിന്ന് ഈ കാലയളവില്‍ ആകെ 216 പേരാണ് അതിര്‍ത്തി കടന്നെത്തിയിട്ടുള്ളത്. ലോക്ക് ഡൗൺ ലംഘനങ്ങള്‍ക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയില്‍ 232 കേസുകളിലായി 268 പേരെ അറസ്റ്റ് ചെയ്യുകയും 173 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.