പത്തനംതിട്ട: ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികള്‍ സീല്‍ ചെയ്യുമെന്നും, അനാവശ്യ യാത്രകള്‍ തടയുമെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍. മെഡിക്കല്‍ ഷോപ്പുകള്‍ പൊലീസിന്‍റെ അനുമതിയോടെ പ്രവര്‍ത്തിപ്പിക്കാം. അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി അനുവദിക്കും.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത ഉറപ്പാക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് രോഗം വീണ്ടും വ്യാപിക്കാനിടയാകുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് ജില്ലാ പൊലീസ് പ്രവര്‍ത്തിക്കുകയാണ്. ജില്ലയില്‍ ചൊവ്വാഴ്‌ച വൈകുന്നേരം മുതല്‍ ബുധന്‍ വൈകിട്ട് നാലുവരെ 298 കേസുകളിലായി 304 പേരെ അറസ്റ്റ് ചെയ്തതായും 238 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.