പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 348 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 68 പേരുണ്ട്. അതേസമയം ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാള്‍ മരിക്കുകയും ചെയ്‌തു.
നിലവില്‍ 3664 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 3431 പേര്‍ ജില്ലയിലും, 233 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 11023 പേര്‍ നിരീക്ഷണത്തിലാണ്. 2642 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.15 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.82 ശതമാനവുമാണ്.